---
title: "റിസര്‍വ് ബാങ്ക്  നയങ്ങള്‍ സഹകരണ  പ്രസ്ഥാനത്തെ തകര്‍ക്കും:  മന്ത്രി കെ കൃഷ്ണന്‍ കുട്ടി"
english_title: "chombal co -operative bank kunchipalli inauguration minister krishan kutti "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24695/chombal-co-operative-bank-kunchipalli-inauguration-minister-krishan-kutti"
published_at: "2022-02-05T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61feb8fb35c2c_krishan kutti photo.jpg"
keywords: []
---

# റിസര്‍വ് ബാങ്ക്  നയങ്ങള്‍ സഹകരണ  പ്രസ്ഥാനത്തെ തകര്‍ക്കും:  മന്ത്രി കെ കൃഷ്ണന്‍ കുട്ടി

> **Lead Summary:** അഴിയൂര്‍ :റിസര്‍വ് ബാങ്ക് കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പുതിയ നയങ്ങള്‍ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ വേണ്ടിയുള്ളതാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു . സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന സഹകരണ പ്രസ്ഥാങ്ങളുടെ ചിറകരിയുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒറ്റകെട്ടായി വരണമെന്നും അദ്ദേഹം പറഞ്ഞു .

## Article Content

അഴിയൂര്‍ :റിസര്‍വ് ബാങ്ക് കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പുതിയ നയങ്ങള്‍ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ വേണ്ടിയുള്ളതാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു . സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന സഹകരണ പ്രസ്ഥാങ്ങളുടെ ചിറകരിയുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒറ്റകെട്ടായി വരണമെന്നും അദ്ദേഹം പറഞ്ഞു .

സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനം എന്നും സാധരണകാര്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ചോമ്പാല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കുഞ്ഞിപ്പള്ളി ശാഖ കെട്ടിടം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കെ. കെ. രമ എം എല്‍ എ അധ്യക്ഷത വഹിച്ചു .സെക്രട്ടറി പി .വി. സുനീഷ് റിപ്പോര്‍ട് അവതരിപ്പിച്ചു

ആദ്യ നിക്ഷേപം സ്വീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ സ്വീകരിച്ചു .

ആദ്യ വായ്പ്പാ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ നടത്തി . കെ ശ്രീജിത്ത് , ആയാടത്തില്‍ രവീന്ദ്രന്‍ , നിഷ പുത്തന്‍ പുരയില്‍ അഡ്വ,ആശിഷ് , കെ കെ ജയചന്ദ്രന്‍ , എ ടി ശ്രീധരന്‍ , പി ബാബുരാജ് ,പ്രദീപ് ചോമ്പാല ,പി എം അശോകന്‍ , കെ എ സുരേന്ദ്രന്‍ , വിപി പ്രകാശന്‍ , കെ ടി ദാമോദരന്‍ , കെ പ്രശാന്ത് , മാട്ടാണ്ടി ബാലന്‍ പി കെ രാമചന്ദ്രന്‍, അരുണ്‍ ആരതി, ബിന്ദു ജെയ്‌സണ്‍,കെ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24695/chombal-co-operative-bank-kunchipalli-inauguration-minister-krishan-kutti)