---
title: "#Theft | വടകരയിൽ പതിനാല് കടകളിൽ മോഷണം; പൂട്ട് പൊട്ടിച്ച് പണം കവർന്നു, സിസിടിവി ദൃശ്യത്തില്‍ കുടുങ്ങി മോഷ്ടാവ്‌"
english_title: "#Theft #fourteen #shops #Vadakara #Locks #were #broken #money #stolen #CCTV #footage #out"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/247145/theft-fourteen-shops-vadakara-locks-were-broken-money-stolen-cctv-footage-out"
published_at: "2024-11-04T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6728748ab1fa8_WhatsApp_Image_2024-11-04_at_12.33.56_PM.jpeg"
keywords: []
---

# #Theft | വടകരയിൽ പതിനാല് കടകളിൽ മോഷണം; പൂട്ട് പൊട്ടിച്ച് പണം കവർന്നു, സിസിടിവി ദൃശ്യത്തില്‍ കുടുങ്ങി മോഷ്ടാവ്‌

> **Lead Summary:** വടകര : വടകരയിൽ പതിനാല് കടകൾ കുത്തിത്തുറന്ന് മോഷണം. പഴയ ബസ് സ്റ്റാന്റിന് സമീപത്തെ മാർക്കറ്റ് റോഡിലാണ് രാത്രിയിൽ മോഷണം നടന്നത്.

## Article Content

വടകര : വടകരയിൽ പതിനാല് കടകൾ കുത്തിത്തുറന്ന് മോഷണം. പഴയ ബസ് സ്റ്റാന്റിന് സമീപത്തെ മാർക്കറ്റ് റോഡിലാണ് രാത്രിയിൽ മോഷണം നടന്നത്.

മോഷണത്തിന്റെ സി സി ടി വി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. ഇതിൽ മോഷ്ടാവെന്ന് തോന്നിക്കുന്ന യുവാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

രാവിലെ കടയുടമകൾ കടകൾ തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പലചരക്ക് കട, ചെരുപ്പ് കട, ചായക്കട തുടങ്ങിയവയിലാണ് മോഷണം നടന്നത്.

പൂട്ട് പൊട്ടിച്ചാണ് കടകൾക്കുള്ളിലേക്ക് മോഷ്ടാക്കൾ കടന്നത്. കടകളിൽ പണം കാര്യമായി സൂക്ഷിക്കാത്തതിനാൽ ചെറിയ തുക മാത്രമേ നഷ്ടപെട്ടിട്ടുള്ളു.

രാത്രി ഒമ്പത് മണിയോടെയാണ് ഉടമകൾ കട പൂട്ടി പോയത്. ഇതിനു പിന്നാലെയാണ് മോഷണം നടന്നത്.

മുൻപും വടകരയിൽ ഇത്തരത്തിൽ വ്യാപക മോഷണം നടന്നിട്ടുണ്ട്. അതിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

രാത്രികാല പെട്രോളിംഗ് വടകരയിൽ ശക്തമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/247145/theft-fourteen-shops-vadakara-locks-were-broken-money-stolen-cctv-footage-out)