---
title: "#Accident | വടകരയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം "
english_title: "#Bike #lost #control #overturned #accident #Vadakara #tragic #end #young #man"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/247180/bike-lost-control-overturned-accident-vadakara-tragic-end-young-man"
published_at: "2024-11-04T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6728920e793d5_WhatsApp_Image_2024-11-04_at_2.44.08_PM.jpeg"
keywords: []
---

# #Accident | വടകരയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** വടകര: വടകരയിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വടകര മീത്തലങ്ങാടി കരകെട്ടീൻ്റവിട അൽത്താഫ് ആണ് മരിച്ചത്.

## Article Content

വടകര: വടകരയിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വടകര മീത്തലങ്ങാടി കരകെട്ടീൻ്റവിട അൽത്താഫ് ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഗോസായിക്കുന്നിന് താഴെ ബീച്ചിൽ അൽത്താഫും സുഹൃത്തും ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അൽത്താഫിനൊപ്പം ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് രാമത്ത് സാബിത്തിന് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

പിതാവ്: അബ്ദു‌ൽ കരീം

മാതാവ്: മൈമൂനത്ത്

അൽത്താഫ് ഏക മകനാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/247180/bike-lost-control-overturned-accident-vadakara-tragic-end-young-man)