---
title: "#Straydog | മണിയൂരിൽ തെരുവുനായ ആക്രമണം; ഏഴ് പേർക്ക് പരിക്ക് "
english_title: "#Stray #dog #attack #Maniyur #Seven #people #injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/247337/stray-dog-attack-maniyur-seven-people-injured"
published_at: "2024-11-05T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6729bec997d07_stary_dog.jpg"
keywords: []
---

# #Straydog | മണിയൂരിൽ തെരുവുനായ ആക്രമണം; ഏഴ് പേർക്ക് പരിക്ക് 

> **Lead Summary:** മണിയൂർ: മണിയൂർ പഞ്ചായത്തിലെ പതിയാരക്കര നോർത്തിലും സമീപപ്രദേശങ്ങളിലും തെരുവുനായയുടെ കടിയേറ്റ് ഏഴുപേർക്ക് പേർക്ക്.

## Article Content

മണിയൂർ: മണിയൂർ പഞ്ചായത്തിലെ പതിയാരക്കര നോർത്തിലും സമീപപ്രദേശങ്ങളിലും തെരുവുനായയുടെ കടിയേറ്റ് ഏഴുപേർക്ക് പേർക്ക്.

പതിയാരക്കര തോടംവീട്ടിൽ അനിത, മീത്തലെ ചെറുക്കുന്നുമ്മൽ ഹാജിറ, കുളിമാക്കൂൽ സുഹന, കുളമുള്ളതിൽ മീത്തൽ ബാലൻ, കുയ്യാലിൽ ഫാത്തിമ, കണ്ണോത്ത്‌മലയിൽ സറീന, നാരങ്ങോളിമീത്തൽ അനിൽകുമാർ എന്നിവർക്കാണ് കടിയേറ്റത്.

തിങ്കളാഴ്ച്‌ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നായയുടെ അക്രമണമുണ്ടായത്.

പതിയാരക്കര വലിയപറമ്പത്ത് മുക്ക്, പുറ്റാറത്ത് മല, ജെപി റോഡ്, കുയ്യാലിൽ ഭാഗം എന്നിവിടങ്ങളിൽ നിന്നാണ് ഏഴ് പേർക്ക് കടിയേറ്റത്.

മാത്രമല്ല പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്.

അക്രണത്തിൽ പരിക്കേറ്റ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവർ വടകര ഗവ.ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/247337/stray-dog-attack-maniyur-seven-people-injured)