---
title: "#MadapallyGHSS | ഒരു വട്ടം കൂടി; മടപ്പള്ളി ജി എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥികൾക്കുള്ള തിരിച്ചറിയൽകാർഡ് വിതരണം ചെയ്തു "
english_title: "#Madapally #GHSS #distributed #identity #cards #students "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/247351/madapally-ghss-distributed-identity-cards-students"
published_at: "2024-11-05T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6729cdb39f592_KK_REMA.jpg"
keywords: []
---

# #MadapallyGHSS | ഒരു വട്ടം കൂടി; മടപ്പള്ളി ജി എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥികൾക്കുള്ള തിരിച്ചറിയൽകാർഡ് വിതരണം ചെയ്തു 

> **Lead Summary:** **മടപ്പള്ളി: **മടപ്പള്ളി ഹയർ സെക്കണ്ടറി സ്കൂൾ 1980-85 ബാച്ചിലെ ഏതാനും വിദ്യാർത്ഥിനികളുടെ കൂട്ടായ്മ‌യായ 'ഒരു വട്ടം കൂടി' യുടെ ആഭിമുഖ്യത്തിൽ അവർ പഠിച്ചിറങ്ങിയ വിദ്യാലയത്തിലെ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ 805 വിദ്യാർത്ഥികൾക്ക് അവരുടെ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്‌തു.

## Article Content

**മടപ്പള്ളി: **മടപ്പള്ളി ഹയർ സെക്കണ്ടറി സ്കൂൾ 1980-85 ബാച്ചിലെ ഏതാനും വിദ്യാർത്ഥിനികളുടെ കൂട്ടായ്മ‌യായ 'ഒരു വട്ടം കൂടി' യുടെ ആഭിമുഖ്യത്തിൽ അവർ പഠിച്ചിറങ്ങിയ വിദ്യാലയത്തിലെ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ 805 വിദ്യാർത്ഥികൾക്ക് അവരുടെ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്‌തു.

പരിപാടിയുടെ ഉദ്ഘാടനവും കാർഡ് വിതരണവും വടകര എം.എൽ.എ. കെ. കെ. രമ നിർവഹിച്ചു.

പി.ടി.എ പ്രസിഡണ്ട് പി. മനോജൻ അദ്ധ്യക്ഷത വഹിച്ചു.

വസന്ത ഇ.കെ. സ്വാഗതവും ശോഭ ഇ.കെ. നന്ദിയും പറഞ്ഞു.

എം.ബിന്ദു, ഗീത ടി.കെ, സവിത പി.കെ, ഷമിള കെ. കെ., മുസ്സനാസ്സർ, ജലപ്രഭ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/247351/madapally-ghss-distributed-identity-cards-students)