---
title: "#attack | വടകരയിൽ വീട് കയറി അക്രമം; ഗൃഹനാഥന്റെ കാല്‍ തല്ലി ഒടിച്ചു, മകന് പരിക്ക്"
english_title: "#House #breaking #violence #Vadakara #leg #householder #beaten #broken #son #injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/247422/house-breaking-violence-vadakara-leg-householder-beaten-broken-son-injured-new"
published_at: "2024-11-05T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672a2b7ed208c_WhatsApp_Image_2024-11-05_at_7.52.19_PM.jpeg"
keywords: []
---

# #attack | വടകരയിൽ വീട് കയറി അക്രമം; ഗൃഹനാഥന്റെ കാല്‍ തല്ലി ഒടിച്ചു, മകന് പരിക്ക്

> **Lead Summary:** **വടകര: **പുത്തൂരില്‍ വീട് കയറി അക്രമിച്ച് മൂന്നംഗ സംഘം. ഗൃഹനാഥന്റെ കാല്‍ തല്ലി ഒടിച്ചു.

## Article Content

**വടകര: **പുത്തൂരില്‍ വീട് കയറി അക്രമിച്ച് മൂന്നംഗ സംഘം. ഗൃഹനാഥന്റെ കാല്‍ തല്ലി ഒടിച്ചു.

ആക്രമണത്തിൽ മകനും പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 10 : 30 ഓടെയാണ് സംഭവം. പുത്തൂർ പാറേമ്മൽ രവീന്ദ്രന്റെ കാലാണ് തല്ലിയൊടിച്ചത്.

ബൈക്കിൽ ഹെൽമറ്റ്‌ ധരിച്ച് എത്തിയ മൂന്നംഗ സംഘം വീട്ടിൽ എത്തി രവീന്ദ്രന്റെ ഇടത് കാൽ തല്ലിയൊടിക്കുകയായിരുന്നു.

പരിക്കേറ്റ രവീന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മകൻ ആകാശിനെ വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വീടിനോട് ചേർന്ന കടമുറിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇവർ കൊട്ടേഷൻ നൽകി ആക്രമണം നടത്തിയെന്നാണ് രവീന്ദ്രൻ പറയുന്നത്.

വടകര പോലീസ് വീട്ടിൽ എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/247422/house-breaking-violence-vadakara-leg-householder-beaten-broken-son-injured-new)