---
title: "വടകരയില്‍ നിന്നും മാഹി വിദേശമദ്യവുമായി യുവാവ് പിടിയില്‍"
english_title: " Mahe with foreign liquor Young man arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24752/mahe-with-foreign-liquor-young-man-arrested"
published_at: "2022-02-06T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff6362a4475_exisce photo.jpg"
keywords: []
---

# വടകരയില്‍ നിന്നും മാഹി വിദേശമദ്യവുമായി യുവാവ് പിടിയില്‍

> **Lead Summary:** വടകര: മാഹിയില്‍ നിന്നും കടത്തുകയായിരുന്ന വിദേശമദ്യവുമായി വടകരയില്‍ വെച്ച് യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കൊയിലാണ്ടി ഗോഡ്വിന്‍ ഗണേശ് ആണ് വടകര എക്‌സൈസ് റെയ്ഞ്ച് ടീം അറസ്റ്റ് ചെയതത്.

## Article Content

വടകര: മാഹിയില്‍ നിന്നും കടത്തുകയായിരുന്ന വിദേശമദ്യവുമായി വടകരയില്‍ വെച്ച് യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കൊയിലാണ്ടി ഗോഡ്വിന്‍ ഗണേശ് ആണ് വടകര എക്‌സൈസ് റെയ്ഞ്ച് ടീം അറസ്റ്റ് ചെയതത്.

വടകര- കോഴിക്കോട് ദേശീയപാതയില്‍ വാഹന പരിശോധനയ്ക്കിടെ പാര്‍ക്കോ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. 12.5 ലിറ്റര്‍ വിദേശ മദ്യം ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

മദ്യം കടത്താന്‍ ഉപയോഗിച്ച കെ എല്‍ 76 എ നമ്പര്‍ 9945 ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി വിപിന്‍ കുമാര്‍, സോമസുന്ദരന്‍, രാമകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജി ആര്‍ രാകേഷ് ബാബു, വിനീത് , നിഖില്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24752/mahe-with-foreign-liquor-young-man-arrested)