---
title: "#KKShailaja | 'പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ'; 'അശ്ലീല പരാമർശം'; കോൺഗ്രസ് നേതാവ് മെബിൻ തോമസിനെ കോടതി ശിക്ഷിച്ചതിൽ പ്രതികരണവുമായി കെ.കെ ശൈലജ "
english_title: "#KKShailaja #reacts #court #punishment #Congress #leader #MebinThomas"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/247650/kkshailaja-reacts-court-punishment-congress-leader-mebinthomas-new"
published_at: "2024-11-06T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b96e091526_KK_SHAILAJA.jpg"
keywords: []
---

# #KKShailaja | 'പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ'; 'അശ്ലീല പരാമർശം'; കോൺഗ്രസ് നേതാവ് മെബിൻ തോമസിനെ കോടതി ശിക്ഷിച്ചതിൽ പ്രതികരണവുമായി കെ.കെ ശൈലജ 

> **Lead Summary:** **വടകര: ** ലോക്‌സഭാ തെരഞ്ഞുടുപ്പിൽ വടകരയിൽ സ്ഥാനാർത്ഥിയായിരിക്കെ തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കോടതി ശിക്ഷിച്ചതിൽ പ്രതികരണവുമായി കെ കെ ശൈലജ എംഎൽഎ.

## Article Content

**വടകര: ** ലോക്‌സഭാ തെരഞ്ഞുടുപ്പിൽ വടകരയിൽ സ്ഥാനാർത്ഥിയായിരിക്കെ തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കോടതി ശിക്ഷിച്ചതിൽ പ്രതികരണവുമായി കെ കെ ശൈലജ എംഎൽഎ.

പലനാൾ കള്ളൻ ഒരുനാൾ പിടിയിലെന്നാണല്ലോ. ഈ വ്യാജൻമാരെ പാലക്കാട്ടെ ജനത തിരിച്ചറിഞ്ഞ് മറുപടി നൽകുമെന്ന് കെ കെ ശൈലജ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം എൽ എ പ്രതികരിച്ചത്.

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം കടത്തിയതുമായി ബന്ധപ്പെട്ട സംശയാസ്‌പദമായ വിവരങ്ങൾ പുറത്തുവരുന്ന ഘട്ടത്തിൽ ശിക്ഷവിധിച്ചുകൊണ്ട് വന്ന ഈ വിധി നിർണായകമാണെന്നും അവർ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

വടകര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചുള്ള വ്യാജപ്രചാരണമാണ് യുഡിഎഫ് നേതാക്കളും അണികളും അവരുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ വഴി നടത്തിയത്.

തെരഞ്ഞെടുപ്പിന് ശേഷവും നീചമായ ആക്രമണമാണ് തനിക്കെതിരെ യുഡിഎഫ് സൈബർ വിംഗ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്ന് തന്നെ പരാതി നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് തൊട്ടിൽപ്പാലം സ്വദേശി മെബിൻ തോമസിനെ കോടതി ശിക്ഷിച്ചിരിക്കുന്നു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നേത്യത്വത്തിലായിരുന്നു വടകര പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രചാരണം നടന്നിരുന്നത്.

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം കടത്തിയതുമായി ബന്ധപ്പെട്ട സംശയാസ്പ‌ദമായ വിവരങ്ങൾ പുറത്തുവരുന്ന ഘട്ടത്തിൽ ശിക്ഷവിധിച്ചുകൊണ്ട് വന്ന ഈ വിധി നിർണായകമാണ്.

പലനാൾ കള്ളൻ ഒരുനാൾ പിടിയിലെന്നാണല്ലോ. ഈ വ്യാജൻമാരെ പാലക്കാട്ടെ ജനത തിരിച്ചറിഞ്ഞ് മറുപടി നൽകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/247650/kkshailaja-reacts-court-punishment-congress-leader-mebinthomas-new)