---
title: "#trolleycontroversy | ട്രോളി വിവാദം; വടകരയിൽ ബാനർ സ്ഥാപിച്ച് പ്ര​തി​ഷേധ​വു​മാ​യി എസ് എഫ് ഐ "
english_title: "#trolley #controversy #SFI #protested #placing #banner #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/247750/trolley-controversy-sfi-protested-placing-banner-vadakara"
published_at: "2024-11-07T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c6e6750253_WhatsApp_Image_2024-11-07_at_12.17.09_PM.jpeg"
keywords: []
---

# #trolleycontroversy | ട്രോളി വിവാദം; വടകരയിൽ ബാനർ സ്ഥാപിച്ച് പ്ര​തി​ഷേധ​വു​മാ​യി എസ് എഫ് ഐ 

> **Lead Summary:** വടകര: പാലക്കാട്ട് കത്തിക്കയറിയ ട്രോളി വിവാദവുമായി ബന്ധപ്പെട്ട് വടകരയില്‍ ബാനര്‍.

## Article Content

വടകര: പാലക്കാട്ട് കത്തിക്കയറിയ ട്രോളി വിവാദവുമായി ബന്ധപ്പെട്ട് വടകരയില്‍ ബാനര്‍.

കള്ളപ്പണക്കാരന്‍ ഈ നാടിന് നാണക്കേട് എന്നെഴുതിയ ബാനര്‍ ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസിനു മുന്നിലാണ് ഉയര്‍ത്തിയിരിക്കുന്നത്.

എസ്എഫ്‌ഐ വടകര ഏരിയാ കമ്മിറ്റിയുടെ പേരിലുള്ള ബാനര്‍ ബുധനാഴ്ച രാത്രിയാണ് ഓഫീസ് ബോര്‍ഡിനു സമീപത്തായി കെട്ടിയിരിക്കുന്നത്.

കോ​ൺ​ഗ്രസ് നേ​താക്ക​ൾ പാ​ല​ക്കാ​ട്ട് ഹോ​ട്ട​ലി​ൽ നീ​ല ട്രോ​ളി ബാ​ഗു​മാ​യി പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സി​പി​എം പു​റ​ത്തു​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് എ​സ്എ​ഫ്ഐ പ്ര​തി​ഷേധ​വു​മാ​യി രം​ഗ​ത്തെ​​ത്തി​യ​ത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/247750/trolley-controversy-sfi-protested-placing-banner-vadakara)