---
title: " #liquor | മാഹിയിൽ നിന്നും കടത്തിയ വിദേശ മദ്യവുമായി മധ്യവയസ്‌കൻ അറസ്റ്റിൽ"
english_title: "#middle #aged #man #arrested #foreign #liquor #smuggled #Mahi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/247953/middle-aged-man-arrested-foreign-liquor-smuggled-mahi"
published_at: "2024-11-08T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672dbf3f8fdda_police.jpg"
keywords: []
---

#  #liquor | മാഹിയിൽ നിന്നും കടത്തിയ വിദേശ മദ്യവുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

> **Lead Summary:** **വടകര: **മാഹിയിൽ നിന്നും കടത്തിയ 13 കുപ്പി വിദേശ മദ്യവുമായി മധ്യ വയസ്‌കൻ അറസ്റ്റിൽ.

## Article Content

**വടകര: **മാഹിയിൽ നിന്നും കടത്തിയ 13 കുപ്പി വിദേശ മദ്യവുമായി മധ്യ വയസ്‌കൻ അറസ്റ്റിൽ.

പൊന്മേരി പറമ്പിൽ ചുവന്ന മണ്ണിൽ ബാലനെയാണ് (48) വടകര എക്‌സ്സൈസ് പ്രിവന്റീവ് ഓഫീസർ സി.കെ.ജയപ്രസാദും സംഘവും അറസ്റ്റ് ചെയ്തത്.

അഴിയൂർ മൂന്നാം ഗെയ്റ്റിൽ വെച്ചാണ് പ്രതിയെ മദ്യവുമായി പിടികൂടിയത്.

വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ കോടതി നിർദ്ദേശാനുസരണം ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/247953/middle-aged-man-arrested-foreign-liquor-smuggled-mahi)