---
title: "#artfestival | കലാമാമാങ്കം മാറ്റുരക്കാൻ; തോടന്നൂർ ഉപജില്ലാ കലോത്സവം നാളെ കൊടിയേറും"
english_title: "#ThoDannur #sub #district #art #festival #flagged #off #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/248350/thodannur-sub-district-art-festival-flagged-off-tomorrow"
published_at: "2024-11-10T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67304ab3dd6d2_kalolsavam.jpg"
keywords: []
---

# #artfestival | കലാമാമാങ്കം മാറ്റുരക്കാൻ; തോടന്നൂർ ഉപജില്ലാ കലോത്സവം നാളെ കൊടിയേറും

> **Lead Summary:** **വടകര: **തോടന്നൂർ ഉപജില്ല സ്‌കൂൾ കലോൽസവം 11 മുതൽ 14 വരെ വില്യാപ്പള്ളി എംജെ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ നടക്കും.

## Article Content

**വടകര: **തോടന്നൂർ ഉപജില്ല സ്‌കൂൾ കലോൽസവം 11 മുതൽ 14 വരെ വില്യാപ്പള്ളി എംജെ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ നടക്കും.

300 ഇനങ്ങളിൽ നാലു ദിവസങ്ങളിലായി നാലായിരത്തോളം പ്രതിഭകൾ മാറ്റുരക്കും.

തിങ്കളാഴ്ച്ച രചന മൽസരങ്ങളാണ് നടക്കുന്നത്. തുടർന്നുള്ള മൂന്ന്‌ദിവസങ്ങളിൽ ഏഴുവേദികളിലായി മൽസരങ്ങൾ നടക്കും.

പുതിയ ഇനങ്ങളിൽ മംഗലംകളി, പണിയനൃത്തം, ഇരുളനൃത്തം എന്നിവയും ഉണ്ടാവും.

ചൊവ്വാഴ്ച‌ വൈകുന്നേരം സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ചരിത്രകാരൻ പി.ഹരീന്ദ്രനാഥ് മുഖ്യാതിഥിയായിരിക്കും.

സമാപന സമ്മേളനം 14ന് വൈകുന്നേരം ആറിന് കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും.

കെ.കെ.രമ എംഎൽഎ മുഖ്യാതിഥിയായിരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/248350/thodannur-sub-district-art-festival-flagged-off-tomorrow)