---
title: "#punathilkunjabdulla | അനുസ്‌മരണം; പുനത്തിൽ കുഞ്ഞബ്‌ദുള്ള അനുസ്‌മരണം 18 ന് "
english_title: "#Commemoration #Kunjabdulla #book #release #18"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/248351/commemoration-kunjabdulla-book-release-18"
published_at: "2024-11-10T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67304c345cea9_punathilkunjhabdhulla.jpg"
keywords: []
---

# #punathilkunjabdulla | അനുസ്‌മരണം; പുനത്തിൽ കുഞ്ഞബ്‌ദുള്ള അനുസ്‌മരണം 18 ന് 

> **Lead Summary:** **വടകര: **പുനത്തിൽ കുഞ്ഞബ്‌ദുള്ള സ്‌മാരക ട്രസ്റ്റ് സംഘടിപ്പിക്കുന്ന പുനത്തിൽ അനുസ്‌മരണം നവംബർ 18ന് വടകരയിൽ വച്ച് നടക്കും. കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യും.

## Article Content

**വടകര: **പുനത്തിൽ കുഞ്ഞബ്‌ദുള്ള സ്‌മാരക ട്രസ്റ്റ് സംഘടിപ്പിക്കുന്ന പുനത്തിൽ അനുസ്‌മരണം നവംബർ 18ന് വടകരയിൽ വച്ച് നടക്കും. കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യും.

ഫോട്ടോഗ്രാഫർ വൈക്കം ടി മനോജിൻ്റെ സ്‌മാരകശികളിലൂടെ എന്ന സാഹിത്യ ഫോട്ടോഗ്രാഫി പുസ്‌തകത്തിൻ്റെ പ്രകാശനവും ടി പത്മനാഭൻ നിർവ്വഹിക്കും. എം.മുകുന്ദൻ പുസ്‌തകം ഏറ്റുവാങ്ങും.

ചിന്ത പ്രസിദ്ധീകരിക്കുന്ന പുസ്‌തകം ലളിതകലാ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. ചടങ്ങിൽ വി.ടി മുരളി അധ്യക്ഷത വഹിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/248351/commemoration-kunjabdulla-book-release-18)