---
title: " #remand | ചെമ്മരത്തൂരിൽ ഭാര്യയെ വീട്ടിൽകയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവം; പ്രതി റിമാൻഡിൽ"
english_title: "#Vadakara #Chemmarathur #incident #tried #stabbed #his #wife #death #Accused #remand"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/248368/vadakara-chemmarathur-incident-tried-stabbed-his-wife-death-accused-remand"
published_at: "2024-11-10T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730587750d0a_remamnd.jpg"
keywords: []
---

#  #remand | ചെമ്മരത്തൂരിൽ ഭാര്യയെ വീട്ടിൽകയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവം; പ്രതി റിമാൻഡിൽ

> **Lead Summary:** **വടകര: **ചെമ്മരത്തൂരിൽ ഭാര്യയെ വീട്ടിൽകയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

## Article Content

**വടകര: **ചെമ്മരത്തൂരിൽ ഭാര്യയെ വീട്ടിൽകയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

പാലയാട്ട് മീത്തൽ അനഘ അശോകിനെ (27) വെട്ടിയ സംഭവത്തിൽ ഭർത്താവ് കാർത്തികപ്പള്ളിയിലെ ചെക്കി യോട്ടിൽ ഷനൂപിനെ (37) വെള്ളിയാഴ്ച തന്നെ പിടികൂടിയിരുന്നു.

വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. അക്രമം തടയുന്നതിനിടെ അനഘയുടെ അമ്മമ്മ മാതുവിനും പരിക്കേറ്റു.

വെട്ടേറ്റ അനഘ വടകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/248368/vadakara-chemmarathur-incident-tried-stabbed-his-wife-death-accused-remand)