---
title: "#IMusa | ജീവനക്കാരേയും പെൻഷൻക്കാരെയും സർക്കാർ അവഗണിക്കുന്നു  -ഐ മൂസ "
english_title: "#Govt #ignores #employees #pensioners #musa"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/248563/govt-ignores-employees-pensioners-musa-new"
published_at: "2024-11-11T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738b0336c7cb_vadakara_convention.jpg"
keywords: []
---

# #IMusa | ജീവനക്കാരേയും പെൻഷൻക്കാരെയും സർക്കാർ അവഗണിക്കുന്നു  -ഐ മൂസ 

> **Lead Summary:** **വടകര : **ജീവനക്കാരേയും പെൻഷൻക്കാരെയും ഇടത് മുന്നണി സർക്കാർ അവഗണിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ മൂസ പറഞ്ഞു. വാട്ടർ അതോറിറ്റി പെൻഷനേഴ്‌സ് കോൺഗ്രസ് വടകര ഡിവിഷൻ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മൂസ.

## Article Content

**വടകര : **ജീവനക്കാരേയും പെൻഷൻക്കാരെയും ഇടത് മുന്നണി സർക്കാർ അവഗണിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ മൂസ പറഞ്ഞു. വാട്ടർ അതോറിറ്റി പെൻഷനേഴ്‌സ് കോൺഗ്രസ് വടകര ഡിവിഷൻ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മൂസ.

ക്ഷാമബത്ത പോലും യഥാസമയം കൊടുക്കാതെ ജീവിത പ്രയാസമുണ്ടാക്കി സർക്കാർ മുന്നോട്ട് പോവുകയാണ് . വാട്ടർ അതോറിറ്റിയിൽ നിന്ന് വിരമിച്ച നിരവധി പേർ ആനുകൂല്യം കിട്ടാതെ മരണപ്പെട്ടു കഴിഞ്ഞു.

മുൻ വർഷത്തെ ആനുകൂല്യങ്ങൾ പെൻഷൻകാർക്ക് ഇനിയും നൽകാനുണ്ട്.

മോഹൻ ദാസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ പി.വി ഗോവിന്ദൻ, കെ.ഡബ്ല്യു.എസ്.എ ജില്ലാ പ്രസിഡൻ്റ് പി പ്രദീഷ്, പി ദിനേശൻ, ടി. പി ജഗദീശൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/248563/govt-ignores-employees-pensioners-musa-new)