---
title: "വടകര പഴയ ബസ് സ്റ്റാന്‍ഡില്‍  റീ ടാറിംഗ്  ബസ്സുകള്‍ പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്നും"
english_title: " Re-tarring at Vadakara old bus stand Buses from the new bus stand"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24889/re-tarring-at-vadakara-old-bus-stand-buses-from-the-new-bus-stand"
published_at: "2022-02-07T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620098e760d55_old bus stand .jpg"
keywords: []
---

# വടകര പഴയ ബസ് സ്റ്റാന്‍ഡില്‍  റീ ടാറിംഗ്  ബസ്സുകള്‍ പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്നും

> **Lead Summary:** വടകര: ഇന്ന് വടകര പഴയ ബസ് സ്റ്റാന്‍ഡില്‍ റീ ടാറിംഗ് നടക്കുന്നതിനാല്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ബസുകള്‍ പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്നും സര്‍വ്വീസ് തുടങ്ങി ലിങ്ക് റോഡ് വഴി വന്ന് യാത്രക്കാരെ കയറ്റി സര്‍വ്വീസ് നടത്തേണ്ടതാണ് എന്ന് വടകര ട്രാഫിക് പോലീസ് അറിയിച്ചു.

## Article Content

വടകര: ഇന്ന് വടകര പഴയ ബസ് സ്റ്റാന്‍ഡില്‍ റീ ടാറിംഗ് നടക്കുന്നതിനാല്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ബസുകള്‍ പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്നും സര്‍വ്വീസ് തുടങ്ങി ലിങ്ക് റോഡ് വഴി വന്ന് യാത്രക്കാരെ കയറ്റി സര്‍വ്വീസ് നടത്തേണ്ടതാണ് എന്ന് വടകര ട്രാഫിക് പോലീസ് അറിയിച്ചു.

** സപ്ലൈകോ വില്പനശാലകള്‍ അറിയാന്‍ മൊബൈല്‍ ആപ്പുകള്‍ **

വടകര :സപ്ലൈകോ വില്പനശാലകള്‍ തിരയാനും അവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുമുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ട്രാക്ക് സപ്ലൈകോ (TRACKSUPPLYCO), ഫീഡ്ബാക്ക് സപ്ലൈകോ (FEEDBACK SUPPLYCO) എന്നിവയാണ് ആപ്ലിക്കേഷനുകള്‍. www.supplycokerala.com വെബ്‌സൈറ്റില്‍ നിന്ന് ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24889/re-tarring-at-vadakara-old-bus-stand-buses-from-the-new-bus-stand)