---
title: "#SchoolKalolsavam | വേദികളിലെ പേരിലും പുതുമകൾ നിറച്ച് ചോമ്പാൽ ഉപജില്ലാ സ്കൂൾ കലോത്സവം "
english_title: " #Chompal #Upazila #School #Kalolsavam #filled #innovations #name #venues"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/248904/chompal-upazila-school-kalolsavam-filled-innovations-name-venues"
published_at: "2024-11-12T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67336dbe3d03b_purameri.jpg"
keywords: []
---

# #SchoolKalolsavam | വേദികളിലെ പേരിലും പുതുമകൾ നിറച്ച് ചോമ്പാൽ ഉപജില്ലാ സ്കൂൾ കലോത്സവം 

> **Lead Summary:** **പുറമേരി : **കലോൽസവ വേദികളിലെ പേരുകളിൽ സംഘാടകർ എപ്പോഴും പുതുമകൾ സൃഷ്ടിക്കാറുണ്ട് .

## Article Content

**പുറമേരി : **കലോൽസവ വേദികളിലെ പേരുകളിൽ സംഘാടകർ എപ്പോഴും പുതുമകൾ സൃഷ്ടിക്കാറുണ്ട് .

സാധാരണ സാഹിത്യ കാരൻമാരുടെ പേരുകളും പ്രസിദ്ധ സ്ഥലനാമങ്ങളുമാണ് കലോൽസവ വേദികൾക്കു പേരായി നൽകാറ് .

എന്നാൽ ഈ വർഷം ചോമ്പാല ഉപജില്ല കലോൽസവത്തിൽ കലോൽസവ മൽസരത്തിൽ ഉപയോഗിക്കുന്ന വിവിധ ഭാഷകളാണ്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി , അറബി, ഉറുദു സംസ്കൃതം, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ മേളം, ഉൽസവം, എന്നർത്ഥം വരുന്ന യഥാക്രമം മേളം, കാർണിവൽ, സമാരോഹ്,മഹർജാൻ ,മെഹ്ഫിൽ , ഉൽസവ് , ഹബ്ബ,തിരുവിഴാ എന്നീ പേരുകളാണ് പ്രോഗ്രാം കമ്മിറ്റി നൽകിയത് പുറമേരി KRHSS അധ്യാപകനും NCC ഓഫീസറുമായ മുഹമ്മദ് റാഫി കളത്തിലാണ് പേരുകൾ നിർദേശിച്ചത് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/248904/chompal-upazila-school-kalolsavam-filled-innovations-name-venues)