---
title: "#FarmDevelopmentApplication | വില്യാപ്പള്ളി പഞ്ചായത്തിൽ കൃഷിയിടാധിഷ്‌ഠിത വികസന പദ്ധതി; കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു"
english_title: "#Farm #Based #Development #Project #VilyapallyPanchayath #Applications #invited #farmers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/249274/farm-based-development-project-vilyapallypanchayath-applications-invited-farmers"
published_at: "2024-11-14T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735c0023cb2c_fcgfd.jpg"
keywords: []
---

# #FarmDevelopmentApplication | വില്യാപ്പള്ളി പഞ്ചായത്തിൽ കൃഷിയിടാധിഷ്‌ഠിത വികസന പദ്ധതി; കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **വടകര: [ **വില്യാപ്പള്ളി പഞ്ചായത്തിൽ കൃഷിയിടാധിഷ്‌ഠിത വികസന പദ്ധതിയിലേക്ക് കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

**വടകര: [ **വില്യാപ്പള്ളി പഞ്ചായത്തിൽ കൃഷിയിടാധിഷ്‌ഠിത വികസന പദ്ധതിയിലേക്ക് കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പത്ത് സെൻ്റ് മുതൽ രണ്ട് ഏക്കർ വരെ കൃഷി സ്ഥലമുള്ള കർഷകർക്ക് പദ്ധതിയിൽ ചേരാം.

ശാസ്ത്രീയ കൃഷിരീതി അവലംബിച്ച കർഷകരുടെ നിലവിലെ സാഹചര്യം മെച്ചപ്പെടുത്തി കൃഷി ലാഭകരമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആവശ്യമായ മാർഗനിർദേശങ്ങൾ കൃഷിസ്ഥലം സന്ദർശിച്ച് അധികൃതകർ നൽകും.

ഭൂനികുതി രശീതുമായി 18ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ വില്യാപ്പള്ളി കൃഷിഭവനിൽ സമർപ്പിക്കണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/249274/farm-based-development-project-vilyapallypanchayath-applications-invited-farmers)