---
title: "#YouthCongress | ഒ.പി ടിക്കറ്റ് ചാർജ് വർദ്ധന പിൻവലിക്കണം - യൂത്ത് കോൺഗ്രസ്"
english_title: "#OPTicket #Charge #YouthCongress #go #ahead #strike #increase #not #withdrawn"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/249277/opticket-charge-youthcongress-go-ahead-strike-increase-not-withdrawn"
published_at: "2024-11-14T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735c1ec5ac71_YTR.jpg"
keywords: []
---

# #YouthCongress | ഒ.പി ടിക്കറ്റ് ചാർജ് വർദ്ധന പിൻവലിക്കണം - യൂത്ത് കോൺഗ്രസ്

> **Lead Summary:** **വടകര: [ **വടകര ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ചാർജ് വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായി സമരവുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.

## Article Content

**വടകര: [ **വടകര ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ചാർജ് വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായി സമരവുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.

ജില്ലാ ആശുപത്രിക്ക് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങൾ വടകരയിൽ ഇല്ല.

എല്ലാ വിഭാഗത്തിലുമുള്ള ചികിത്സക്കായി ഡോക്ടർമാരുടെ അപര്യാപ്തതയും വടകര ജില്ലാ ഹോസ്പിറ്റലിൽ ഉണ്ട്.

പ്രസ്തുത വിഷയങ്ങൾക്കാണ് അടിയന്തരമായി പരിഹാരം കാണേണ്ടത് എന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡണ്ട് സി. നിജിൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/249277/opticket-charge-youthcongress-go-ahead-strike-increase-not-withdrawn)