---
title: "#Vadakaragovhospital | വടകര ഗവ. ജില്ലാ ആശുപത്രിയിലെ ഒ.പി. ടിക്കറ്റുനിരക്ക് വർധന പിൻവലിക്കണം യൂത്ത് ഫ്രണ്ട് (ജേക്കബ്)  "
english_title: "#Govt #district #hospital #op #youth #front #Jacob #withdraw #ticket #price #increase"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/249347/govt-district-hospital-op-youth-front-jacob-withdraw-ticket-price-increase-new"
published_at: "2024-11-14T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736142910125_govhospitalvadakara.jpg"
keywords: []
---

# #Vadakaragovhospital | വടകര ഗവ. ജില്ലാ ആശുപത്രിയിലെ ഒ.പി. ടിക്കറ്റുനിരക്ക് വർധന പിൻവലിക്കണം യൂത്ത് ഫ്രണ്ട് (ജേക്കബ്)  

> **Lead Summary:** **വടകര: ** വടകര ഗവ. ജില്ലാ ആശുപത്രിയിലെ ഒ.പി. ടിക്കറ്റുനിരക്ക് ഡിസംബർ ഒന്നുമുതൽ പത്തുരൂപയാക്കാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി)യെടുത്ത തീരുമാനം പിൻവലിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**വടകര: ** വടകര ഗവ. ജില്ലാ ആശുപത്രിയിലെ ഒ.പി. ടിക്കറ്റുനിരക്ക് ഡിസംബർ ഒന്നുമുതൽ പത്തുരൂപയാക്കാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി)യെടുത്ത തീരുമാനം പിൻവലിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

നിലവിൽ അഞ്ചുരൂപയാണ് നിരക്ക്.ആശുപത്രിയുടെ അടിസ്ഥാനസൗകര്യങ്ങളൊന്നും വർധിപ്പിക്കാതെയും, ജില്ലാ ആശുപത്രി പദവിക്കനുസരിച്ച് ജീവനക്കാരെ അനുവദിക്കാതെയും ജനം പ്രയാസമനുഭവിക്കുന്ന കാലത്ത് നിരക്ക് വർധിപ്പിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്നാവില്ലെന്ന് യോഗം ചുണ്ടിക്കാട്ടി.

പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു, ,പി.കെ സനീഷ്, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി.എ ബബീഷ്, പി.എം നിസാർ.പി,അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/249347/govt-district-hospital-op-youth-front-jacob-withdraw-ticket-price-increase-new)