---
title: "കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കലണ്ടര്‍ പ്രകാശനം ചെയ്തു"
english_title: " Kerala Journalists Association calendar released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24960/kerala-journalists-association-calendar-released"
published_at: "2022-02-07T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200d884148ef_sideeq panoor.jpg"
keywords: []
---

# കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കലണ്ടര്‍ പ്രകാശനം ചെയ്തു

> **Lead Summary:** വടകര: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ കലണ്ടറിന്റെ കോഴിക്കോട് ജില്ലാതല പ്രകാശനം റൂറല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. എ . ശ്രീനിവാസ് ഐ.പി.എസ് നിര്‍വ്വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ധിഖ് പന്നൂര്‍ കലണ്ടര്‍ കൈമാറി.

## Article Content

വടകര: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ കലണ്ടറിന്റെ കോഴിക്കോട് ജില്ലാതല പ്രകാശനം റൂറല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. എ . ശ്രീനിവാസ് ഐ.പി.എസ് നിര്‍വ്വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ധിഖ് പന്നൂര്‍ കലണ്ടര്‍ കൈമാറി.

വടകരയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജു കക്കയം, അധ്യക്ഷനായി.

സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം ഉൾപ്പെടെയുള്ള തിന്മകൾക്കെതിരെ പൊലീസിനോടൊപ്പം മാധ്യമ പ്രവർത്തകരും യോജിച്ച് പ്രവർത്തിക്കണമെന്ന് ഡോ. ശ്രീനിവാസ് പറഞ്ഞു.

കേരള പത്രപ്രവർത്തക അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു.

അസോസിയേഷൻ താലൂക്ക് പ്രസിഡൻ്റ് എം.കെ അശറഫ് , താലൂക്ക് ഭാരവാഹികളായ ഹാഷിം വടകര, കെ. കെ ശ്രീജിത് , അബ്ദുൽ ഗഫൂർ വടകര എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24960/kerala-journalists-association-calendar-released)