---
title: "#culturalsquare | വാടക ഈടാക്കും; നഗരസഭ നിർമിച്ച സാംസ്കാരിക ചത്വരത്തിന് വാടക നിശ്ചയിച്ചു"
english_title: "#Rent #charged #rent #fixed #cultural #square #built #municipality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/249656/rent-charged-rent-fixed-cultural-square-built-municipality"
published_at: "2024-11-16T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673827513e185_WhatsApp_Image_2024-11-16_at_10.31.37_AM.jpeg"
keywords: []
---

# #culturalsquare | വാടക ഈടാക്കും; നഗരസഭ നിർമിച്ച സാംസ്കാരിക ചത്വരത്തിന് വാടക നിശ്ചയിച്ചു

> **Lead Summary:** **വടകര: **നഗരസഭ നിർമിച്ച സാംസ്കാരിക ചത്വരത്തിന് വാടക നിശ്ചയിച്ചു. വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്.

## Article Content

**വടകര: **നഗരസഭ നിർമിച്ച സാംസ്കാരിക ചത്വരത്തിന് വാടക നിശ്ചയിച്ചു. വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്.

രാവിലെ മുതൽ രാത്രി ഒമ്പതുവരെയുള്ള പരിപാടികൾ ക്ക് 4000 രൂപയും രാവിലെ മുതൽ പകൽ രണ്ടുവരെയുള്ള പരിപാടി കൾക്ക് 1500 രൂപയും പകൽ മൂന്നു മുതൽ രാത്രി ഒമ്പതര വരെയുള്ള പരിപാടികൾക്ക് 2500 രൂപയും ഈടാക്കും.

ജിഎസ്‌ടി ഉൾപ്പെടെ യുള്ള നിരക്കാണിത്. ഡെപ്പോസി റ്റായി 3500 രൂപ അടയ്ക്കണം. ഈ തുക തിരിച്ചുനൽകും.

സാംസ്കാരിക പ്രവർത്തനങ്ങൾക്ക് തടസ്സം വരാതെ പദ്ധതി ന്നോട്ടുകൊണ്ടുപോവുന്നതിനാണ് ചത്വരത്തിന് ചെറിയ വാടക നി ശ്ചയിച്ചത്.

ചത്വരത്തിൻ്റെ ഇലക്ട്രി സിറ്റി ബിൽ, ശുചീകരണം തുടങ്ങിയവയും നിർവഹിച്ചു പോവേണ്ടതുണ്ട്. വാടക ഈടാക്കാനുള്ള തീ രുമാനത്തോട് പൊതു സമൂഹം സഹകരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു പറഞ്ഞു.

കൗൺസിൽ യോഗ ത്തിൽ നഗരസഭ വൈസ് ചെയർ മാൻ പി കെ സതീശൻ, എം ബിജു, എ.പി പ്രജിത, പി സജീവ് കുമാർ, സി കെ കരീം, കാനപ്പള്ളി ബാലകൃ ഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/249656/rent-charged-rent-fixed-cultural-square-built-municipality)