---
title: "#Neermatalakkalam | നൃത്തവിരുന്ന്; പാലിയേറ്റിവിന് കൈത്താങ്ങായി റിയാ രമേശിന്റെ നീർമാതളക്കാലം "
english_title: "#RiyaRamesh #Neermatalakkalam #support #palliative"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/249748/riyaramesh-neermatalakkalam-support-palliative"
published_at: "2024-11-16T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67386ae160f8d_riya_ramesh.jpg"
keywords: []
---

# #Neermatalakkalam | നൃത്തവിരുന്ന്; പാലിയേറ്റിവിന് കൈത്താങ്ങായി റിയാ രമേശിന്റെ നീർമാതളക്കാലം 

> **Lead Summary:** **മടപ്പള്ളി: **മാധവിക്കുട്ടിയുടെ എഴുത്തും ജീവിതവും അരങ്ങിൽ ജ്വലിപ്പിച്ച റിയാ രമേശിന്റെ നീർമാതളക്കാലം നൃത്തവിരുന്നിൽ സ്വരൂപിച്ച തുക കാരക്കാട് പെയിൻ ആൻ്റ് പാലിയേറ്റിവിന് കൈമാറി.

## Article Content

**മടപ്പള്ളി: **മാധവിക്കുട്ടിയുടെ എഴുത്തും ജീവിതവും അരങ്ങിൽ ജ്വലിപ്പിച്ച റിയാ രമേശിന്റെ നീർമാതളക്കാലം നൃത്തവിരുന്നിൽ സ്വരൂപിച്ച തുക കാരക്കാട് പെയിൻ ആൻ്റ് പാലിയേറ്റിവിന് കൈമാറി.

നാദാപുരം റോഡ് ത്രിനേത്ര സെൻ്റർ ഫോർ ഫെർഫോമിംഗ് ആർട്ട്സ് അരങ്ങിലെത്തിച്ച ദൃശ്യാവിഷ്ക്കാരത്തിൻ്റെ അണിയറ പ്രവർത്തകരെയും നർത്തികളെയും അനുമോദിച്ചു.

സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ കാരക്കാട് എംഎൽ പി സ്കൂളിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, ചോറോട് പഞ്ചായത്ത് പ്രസിഡൻ്റ് പിപി ചന്ദ്രശേഖരൻ എന്നിവർ ഉപഹാരസമർപ്പണം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/249748/riyaramesh-neermatalakkalam-support-palliative)