---
title: "#culturalsquare | പ്രതിഷേധ ചത്വരം; സാംസ്‌കാരിക ചത്വരത്തിലെ ഫീസിനെതിരെ  സമരം 19ന് "
english_title: "#Protest #against #fees #cultural #square #19th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/249904/protest-against-fees-cultural-square-19th"
published_at: "2024-11-17T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673989d958689_cultural_squre.jpg"
keywords: []
---

# #culturalsquare | പ്രതിഷേധ ചത്വരം; സാംസ്‌കാരിക ചത്വരത്തിലെ ഫീസിനെതിരെ  സമരം 19ന് 

> **Lead Summary:** **വടകര: **സാംസ്ക്‌കാരിക പ്രവർത്തനങ്ങൾക്കായി നഗരസഭയുടെ പൊതു ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ സാംസ്കാരിക ചത്വരത്തിന് ഫീസ് ഈടാക്കാനുള്ള നടപടി അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സമരവുമായി യുഡിഎഫും ആർഎംപിഐയും.

## Article Content

**വടകര: **സാംസ്ക്‌കാരിക പ്രവർത്തനങ്ങൾക്കായി നഗരസഭയുടെ പൊതു ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ സാംസ്കാരിക ചത്വരത്തിന് ഫീസ് ഈടാക്കാനുള്ള നടപടി അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സമരവുമായി യുഡിഎഫും ആർഎംപിഐയും.

വടകരയിലെ കലാ-സാംസ്‌കാരിക രാഷ്ട്രീയ കൂട്ടായ്മയുടെ ബാനറിൽ 19-ാം തിയ്യതി ചൊവ്വാഴ്ച പ്രതിഷേധ ചത്വരം സംഘടിപ്പിക്കുവാൻ യുഡിഎഫ്-ആർഎംപിഐ നേതൃയോഗം തീരുമാനിച്ചു.

സതീശൻ കുരിയാടി, എം.ഫൈസൽ, പി.എസ്.രഞ്ജിത്ത് കുമാർ, റിജു.ആർ, ഷാജിത്ത് എ.പി, പി.എം.വിനും സി.വി.മമ്മു എന്നിവർ സംസാരിച്ചു.

വടകരയിലെ പൊതു ഇടങ്ങളെല്ലാം വിൽപന ചരക്കാക്കാനുള്ള നീക്കത്തെ ചെറുത്ത് തോൽപിക്കുമെന്ന് യോഗം പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/249904/protest-against-fees-cultural-square-19th)