---
title: "#PunatilSamriti | പുനത്തിൽ സ‌മൃതി ഇന്ന്; വടകരയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്"
english_title: "#Punatil #Samriti #today #Preparations #Vadakara #final #stage"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/250094/punatil-samriti-today-preparations-vadakara-final-stage"
published_at: "2024-11-18T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673acc3927c8f_punathil_kunjabdullah.jpg"
keywords: []
---

# #PunatilSamriti | പുനത്തിൽ സ‌മൃതി ഇന്ന്; വടകരയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

> **Lead Summary:** **വടകര:** പുനത്തിൽ കുഞ്ഞബ്‌ദുള്ള സ്‌മാരക ട്രസ്റ്റ് സംഘടിപ്പിക്കുന്ന പുനത്തിൽ അനുസ്മരണം 'പുനത്തിൽ സ്‌മൃതി' യുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്.

## Article Content

**വടകര:** പുനത്തിൽ കുഞ്ഞബ്‌ദുള്ള സ്‌മാരക ട്രസ്റ്റ് സംഘടിപ്പിക്കുന്ന പുനത്തിൽ അനുസ്മരണം 'പുനത്തിൽ സ്‌മൃതി' യുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വടകര നഗരസഭ സാംസ്‌കാരിക ചത്വരത്തിൽ കഥാകൃത്ത് ടി.പത്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്യും.

ഫോട്ടോഗ്രാഫർ വൈക്കം ടി മനോജിൻ്റെ സ്‌മാരകശിലകളിലൂടെ എന്ന സാഹിത്യ ഫോട്ടോഗ്രാഫി പുസ്‌തകത്തിൻറെ പ്രകാശനവും ടി പത്മനാഭൻ നിർവ്വഹിക്കും.

എം.മുകുന്ദൻ പുസ്ത‌കം ഏറ്റുവാങ്ങും.

ചിന്ത പ്രസിദ്ധീകരിക്കുന്ന പുസ്‌തകം ലളിതകലാ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.

ചടങ്ങിൽ വി.ടി മുരളി അധ്യക്ഷത വഹിക്കും. കാലാവസ്ഥ പ്രതികൂലമെങ്കിൽ പരിപാടി സമീപത്തെ കേളു ഏട്ടൻ -പി ശങ്കരൻ സ്‌മാരകത്തിലേക്ക് മാറ്റുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/250094/punatil-samriti-today-preparations-vadakara-final-stage)