---
title: "#gramotsavam | ഗ്രാമോൽസവം 2024; പാലയാട് ദേശിയ വായനശാല  വനിതാ സംഘമം സംഘടിപ്പിച്ചു "
english_title: "#Village #Festival #2024 #Palayad #National #Library #organized #Women #Association"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/250125/village-festival-2024-palayad-national-library-organized-women-association"
published_at: "2024-11-18T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ae1fd72d2f_gramotsavam.jpg"
keywords: []
---

# #gramotsavam | ഗ്രാമോൽസവം 2024; പാലയാട് ദേശിയ വായനശാല  വനിതാ സംഘമം സംഘടിപ്പിച്ചു 

> **Lead Summary:** > **വടകര: ** പാലയാട് ദേശിയ വായനശാലയുടെ കെട്ടിടോദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള അനുബന്ധ പരിപാടിയായ "ഗ്രാമോൽസവം 2024" ൻ്റെ ഭാഗമായി വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാസംഗമം സംഘടിപ്പിച്ചു.

## Article Content

> **വടകര: ** പാലയാട് ദേശിയ വായനശാലയുടെ കെട്ടിടോദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള അനുബന്ധ പരിപാടിയായ "ഗ്രാമോൽസവം 2024" ൻ്റെ ഭാഗമായി വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാസംഗമം സംഘടിപ്പിച്ചു.

സ്ത്രീ സുരക്ഷ ആധുനിക സമൂഹത്തിൽ എന്ന വിഷയത്തിൽ പ്രഭാഷണവും നടന്നു.

പാലയാട് എൽ പി സ്കൂളിൽ നടന്ന പരിപാടി കൊയിലാണ്ടി ഗവ. ഹയർ സെക്കണ്ടറി റിട്ട. പ്രിൻസിപ്പൽ ഷൈനി ടീച്ചർ പ്രഭാഷണം നടത്തി.

വാർഡ് മെമ്പർ ടി.പി. ശോഭന ഉദ്ഘാടനം ചെയ്തു.

ലിഷ രാജിവൻ തയ്യടുത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ സിന്ധു രവി മന്തരത്ത് കണ്ടി അധ്യക്ഷയായി.

പ്രോഗ്രാം ജനറൽ കൺവിനർ കെ.കെ. രാജേഷ് മാസ്റ്റർ, നാറാണത്ത് രാധാകൃഷ്ണൻ, ശശി ധരൻ കെ.കെ ഷൈജു എം.കെ, സജീവൻ ടി.സി, സജിത് കുമാർ പി, സതീഷ്കുമാർ ബി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/250125/village-festival-2024-palayad-national-library-organized-women-association)