---
title: "അഴിയൂരിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ ട്യൂഷന്‍  ടീച്ചര്‍മാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു"
english_title: "Tuition at Premetric Hostel Applications are invited for appointment of teachers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25013/tuition-at-premetric-hostel-applications-are-invited-for-appointment-of-teachers"
published_at: "2022-02-07T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6201134035f72_teacher .jpg"
keywords: []
---

# അഴിയൂരിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ ട്യൂഷന്‍  ടീച്ചര്‍മാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു

> **Lead Summary:** വടകര: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വടകര ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ അഴിയൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ യു .പി വിഭാഗത്തില്‍ രണ്ട് ട്യൂഷന്‍ ടീച്ചര്‍മാരെയും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് , കണക്ക് , ഹിന്ദി, ഫിസിക്കല്‍ സയന്‍സ് , നാച്ചുറല്‍ സയന്‍സ് എന്നീ വിഭാഗങ്ങളിലായി ആറ് ട്യൂഷന്‍ ടീച്ചര്‍മാരെയും നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

## Article Content

വടകര: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വടകര ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ അഴിയൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ യു .പി വിഭാഗത്തില്‍ രണ്ട് ട്യൂഷന്‍ ടീച്ചര്‍മാരെയും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് , കണക്ക് , ഹിന്ദി, ഫിസിക്കല്‍ സയന്‍സ് , നാച്ചുറല്‍ സയന്‍സ് എന്നീ വിഭാഗങ്ങളിലായി ആറ് ട്യൂഷന്‍ ടീച്ചര്‍മാരെയും നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത , മുന്‍പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി 11 വെള്ളിയാഴ്ച രാവിലെ 10.30 ന് വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25013/tuition-at-premetric-hostel-applications-are-invited-for-appointment-of-teachers)