---
title: "#AITUC | തൊഴിലും കൂലിയും സംരക്ഷിക്കണം; എഐടിയുസി പ്രക്ഷോഭ ജാഥക്ക് വടകരയിൽ ഉജ്ജ്വല വരവേൽപ്പ് നൽകും  "
english_title: "#Employment #wages #protected #AITUC #give #rousing #welcome #agitation #march #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/250151/employment-wages-protected-aituc-give-rousing-welcome-agitation-march-vadakara"
published_at: "2024-11-18T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673af588c1708_aituc.jpg"
keywords: []
---

# #AITUC | തൊഴിലും കൂലിയും സംരക്ഷിക്കണം; എഐടിയുസി പ്രക്ഷോഭ ജാഥക്ക് വടകരയിൽ ഉജ്ജ്വല വരവേൽപ്പ് നൽകും  

> **Lead Summary:** **വടകര: **എഐടിയുസി പ്രക്ഷോഭ ജാഥക്ക് വടകരയിൽ ഉജ്ജ്വല വരവേൽപ്പ് നൽകും.

## Article Content

**വടകര: **എഐടിയുസി പ്രക്ഷോഭ ജാഥക്ക് വടകരയിൽ ഉജ്ജ്വല വരവേൽപ്പ് നൽകും.

തൊഴിലും കൂലിയും സംരക്ഷിക്കണമെന്ന് ആവിശ്യപ്പെട്ട് എഐടിയുസി ജനവരി 17 ന് ഒരു ലക്ഷം തൊഴിലാളികളെ പങ്കെടുപ്പിച്ച് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ മുന്നോടിയായി ഡിസംബർ 10 മുതൽ 17 വരെ സംസ്ഥാനത്ത് രണ്ട് മേഖലകളിലായി രണ്ട് പ്രക്ഷോഭ ജാഥകൾ സംഘടിപ്പിക്കുകയാണ്.

കാഞ്ഞങ്ങാട് നിന്ന് സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് Ex MP യുടെ നേതൃത്യത്തിലുള്ള വടക്കൻ മേഖലാ പ്രക്ഷോഭ ജാഥ ഡിസംബർ 14 ന് 2 മണിക്ക് വടകരയിൽ എത്തിചേരുമ്പോൾ ജാഥക്ക് ഗംഭീര വരവേൽപ്പ് നൽകാൻ വടകരയിൽ സംഘാടക സമിതി രൂപീകരിച്ചു.

സംസ്ഥാന വർക്കിംങ്ങ് കമ്മിറ്റി അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

എൻ എം ബിജു അധ്യക്ഷത വഹിച്ചു.

പി ഭാസ്കരൻ ടി സുരേഷ്, ഇ രാധാകൃഷ്ണൻ, എൻ കെ മോഹനൻ പ്രസംഗിച്ചു.

സ്വാഗത സംഘം ഭാരവാഹികൾ: പി സുരേഷ് ബാബു (ചെയർമാൻ) ഇ രാധാകൃഷ്ണൻ (ജനറൽ കൺവീനർ) എൻ കെ മോഹനൻ ട്രഷറർ. നൂറ്റി ഒന്നുംഗ സ്വാഗത സംഘം രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/250151/employment-wages-protected-aituc-give-rousing-welcome-agitation-march-vadakara)