---
title: "#KeralaFestival | അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം; സംഘാടക സമിതി രൂപീകരിച്ചു"
english_title: "#Azhiyur #Grama #Panchayath #Kerala #Festival #organizing #committee #formed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/250274/azhiyur-grama-panchayath-kerala-festival-organizing-committee-formed-new"
published_at: "2024-11-18T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b772e3d498_keralolsavam.jpg"
keywords: []
---

# #KeralaFestival | അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം; സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **അഴിയൂർ : **ഗ്രാമപഞ്ചായത്ത് കേരളോത്സവം ഡിസംബർ ഒന്നു മുതൽ എട്ട് വരെ നടക്കും.

## Article Content

**അഴിയൂർ : **ഗ്രാമപഞ്ചായത്ത് കേരളോത്സവം ഡിസംബർ ഒന്നു മുതൽ എട്ട് വരെ നടക്കും.

കായിക മത്സരം ഒന്നിന് ചോമ്പാൽ മിനി സ്റ്റേഡിയത്തിലും, കലാമത്സരം എട്ടിന് അഴിയൂർ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിലും നടക്കും.

ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 25 ന് അഞ്ച് മണിക്ക് അവസാനിക്കും.

മത്സര നടത്തിപ്പിനായി സംഘാടക സമിതിയും സബ്ബ് കമ്മിറ്റികളും രൂപീകരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദസദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ. യു എ റഹീം, കെ കെ ജയചന്ദ്രൻ, പ്രദീപ് ചോമ്പാല, സാജിത് നെല്ലോളി , സാലിം പുനത്തിൽ, കെ പി പ്രമോദ്, , മുബാസ് കല്ലേരി, എം സുനീർ കുമാർ. കെ കെ സഫീർ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ ആയിഷ ഉമ്മർ ( ചെയർ), ആർ എസ് ഷാജി (ജന കൺ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/250274/azhiyur-grama-panchayath-kerala-festival-organizing-committee-formed-new)