---
title: "രക്ഷാപ്രവര്‍ത്തനം വിഫലം; അദ്വൈതിന്റെ മൃതദേഹം കണ്ടെത്തി"
english_title: "Rescue operation fails; Advait's body found"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25029/rescue-operation-fails-advaits-body-found"
published_at: "2022-02-07T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62012656bc3c2_kulam photo.jpg"
keywords: []
---

# രക്ഷാപ്രവര്‍ത്തനം വിഫലം; അദ്വൈതിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** വടകര : എടച്ചേരിയില്‍ കുളത്തില്‍ വീണ കൂട്ടുകാരനെ രക്ഷിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മരിച്ചു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമായി. അദ്വൈതിന്റെ മൃതദേഹം പുറത്തെടുത്തു.

## Article Content

വടകര : എടച്ചേരിയില്‍ കുളത്തില്‍ വീണ കൂട്ടുകാരനെ രക്ഷിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മരിച്ചു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമായി. അദ്വൈതിന്റെ മൃതദേഹം പുറത്തെടുത്തു.

കച്ചേരിയിലെ കുറുമാടിയില്‍ സന്തോഷിന്റെ മകനാണ് പതിനാലുകാരനായ അദ്വൈത്. ഇരിങ്ങണ്ണൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. അല്പസമയം മുന്‍പാണ് കുളത്തിനടിയില്‍ നിന്ന് അദ്വൈതിനെ പുറത്തെടുത്തത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

പാറക്കുളത്തില്‍ മീന്‍ പിടിക്കാനെത്തിയ നാല് അംഗ വിദ്യാര്‍ത്ഥി സംഘത്തിലെ മൂന്നു പേരാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് വിദ്യാര്‍ത്ഥികളെ രക്ഷിച്ചത് സമീപത്തെ പറമ്പില്‍ ആടുമേക്കാന്‍ എത്തിയയാളാണ്. കച്ചേരിയിലെ ആഴമേറിയ പാറക്കുളത്തില്‍ നിറയെ വെള്ളമുണ്ട്.

നാട്ടുകാരും ഫയര്‍ഫോഴ്‌സും രണ്ട് മണിക്കൂറുകളോളം തിരച്ചില്‍ നടത്തി. ഓക്‌സിജന്‍ ഘടിപ്പിച്ച ഉപകരണങ്ങളുമായി പേരാമ്പ്രയില്‍ നിന്നെത്തിയ ഫയര്‍ ആന്റ് റസ്‌ക്യൂ ടീമും തിരച്ചിലില്‍ പങ്കാളികളായി. അപകട വിവരമറിഞ്ഞ് വന്‍ ജനകൂട്ടമാണ് പാറ കുളത്തിന്റെ കരയിന്‍ തടിച്ചു കൂടിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25029/rescue-operation-fails-advaits-body-found)