---
title: "#SupplyOfficeMarch | കടയടപ്പ് സമരം; വടകര താലൂക്കിലെ റേഷൻ വ്യാപാരികളുടെ സപ്ലൈ ഓഫീസ് മാർച്ച് ഇന്ന്"
english_title: "#Ration #Traders #Supply #Office #March #Vadakara #Taluk #today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/250355/ration-traders-supply-office-march-vadakara-taluk-today"
published_at: "2024-11-19T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c29ea1cf38_ration_shop.jpg"
keywords: []
---

# #SupplyOfficeMarch | കടയടപ്പ് സമരം; വടകര താലൂക്കിലെ റേഷൻ വ്യാപാരികളുടെ സപ്ലൈ ഓഫീസ് മാർച്ച് ഇന്ന്

> **Lead Summary:** **വടകര: **വിവിധ ആവശ്യങ്ങളുന്നയിച്ച് താലൂക്കിലെ റേഷൻ വ്യാപാരികൾ ഇന്ന് കടയടപ്പ് സമരം നടത്തി സപ്ലൈ ഓഫീസിലേക്ക് മാർച്ച് നടത്തും.

## Article Content

**വടകര: **വിവിധ ആവശ്യങ്ങളുന്നയിച്ച് താലൂക്കിലെ റേഷൻ വ്യാപാരികൾ ഇന്ന് കടയടപ്പ് സമരം നടത്തി സപ്ലൈ ഓഫീസിലേക്ക് മാർച്ച് നടത്തും.

മിനി സിവിൽ സ്‌റ്റേഷനിലെ താലൂക്ക് പ്ലൈ ഓഫീസിന് മുന്നിൽ രാവിലെ 11മണിക്ക് ധർണ ആരംഭിച്ചു 

ഓൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ മുകുന്ദൻ ധർണ ഉദ്ഘാടനം ചെയ്യും.

രണ്ടുമാസമായി വേതനം ലഭിക്കുന്നില്ല, ഓണക്കാലത്തെ ഓണറേറിയം ഉടൻ നൽകുക, എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് സൂചനാ സമരം.

സംസ്ഥാനവ്യാപകമായി റേഷൻ വ്യാപാരികൾ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും.

റേഷൻ ഡീലേഴ്സ് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/250355/ration-traders-supply-office-march-vadakara-taluk-today)