---
title: " #KeralaFestival | അരങ്ങുണരും; മണിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബർ 23ന് തുടങ്ങും"
english_title: "#Maniyur #Grama #Panchayath #Kerala #Festival #start #November #23"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/250399/maniyur-grama-panchayath-kerala-festival-start-november-23"
published_at: "2024-11-19T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c47bd817b1_keralolsaavam.jpg"
keywords: []
---

#  #KeralaFestival | അരങ്ങുണരും; മണിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബർ 23ന് തുടങ്ങും

> **Lead Summary:** വടകര: മണിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബർ 23ന് തുടങ്ങും.

## Article Content

വടകര: മണിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബർ 23ന് തുടങ്ങും.

ഡിസംബർ 7വരെയാണ് പരിപാടി. 23ന് ഫുട്ബോൾ മത്സരങ്ങളോടെ പരിപാടികൾക്ക് തുടക്കമാവും.

രാവിലെ 8മണി മുതൽ നവോദയ സ്‌കൂളിലാണ് മത്സരങ്ങൾ. തുടർന്ന് വൈകുന്നേരം 3മണി മുതൽ മുടപ്പിലാവിൽ വോളിബോൾ മത്സരങ്ങൾ നടക്കും.

24ന് രാവിലെ 10മണി മുതൽ മണിയൂർ ഹൈസ്‌കൂളിൽ ക്രിക്കറ്റ് മത്സരങ്ങൾ നടക്കും. അന്നേ ദിവസം തന്നെ രാവിലെ 7മണി മുതൽ നവോദയ സ്‌കൂളിൽ ഷട്ടിൽ മത്സരങ്ങളും നടക്കുന്നതാണ്.

മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്‌തു പേര് റജിസ്ട‌ർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 9539595599, 9946822617 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/250399/maniyur-grama-panchayath-kerala-festival-start-november-23)