---
title: "#KadameriBalakrishnan | കടമേരി ബാലകൃഷ്ണൻ്റെ നാലാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു "
english_title: "#fourth #death #anniversary #Kadameri #Balakrishnan #organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/250656/fourth-death-anniversary-kadameri-balakrishnan-organized"
published_at: "2024-11-20T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673dc1b7af0e6_kadameri_balakrishnan.jpg"
keywords: []
---

# #KadameriBalakrishnan | കടമേരി ബാലകൃഷ്ണൻ്റെ നാലാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു 

> **Lead Summary:** **കടമേരി: **കെ പി സി സ നിർവ്വാഹക സമിതിയംഗവും,കവിയും എഴുത്തുകാരനും, മികച്ച സഹകാരിയുമായിരുന്ന

## Article Content

**കടമേരി: **കെ പി സി സ നിർവ്വാഹക സമിതിയംഗവും,കവിയും എഴുത്തുകാരനും, മികച്ച സഹകാരിയുമായിരുന്ന

കടമേരി ബാലകൃഷ്ണൻ മാസ്റ്ററുടെ നാലാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പ്രവർത്തകരും, നേതാക്കളും ബന്ധുക്കളും പുഷ്പാർച്ചന നടത്തി.

കെ. പി. സി.സി. സെക്രട്ടരി വി.എം ചന്ദ്രൻ, ജില്ലാ സെക്രട്ടരി പ്രമോദ് കക്കട്ടിൽ, ബ്ലോക്ക് പ്രസിഡൻ്‌റ് ശ്രീജേഷ് ഊരത്ത്, ടി. കെ അശോകൻ,കണ്ണോത്ത് ദാമോദരൻ, പി അജിത്ത്, എം. കെ ഭാസ്കരൻ, അച്ചുതൻ പുതിയേടത്ത്, മാത്തിൽ ശ്രീധരൻ പാറോള്ളതിൽ അബ്‌ദുല്ല, കണ്ടോത്ത് റീത്ത, ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.

വൈകീട്ട് 4 ന് ആയഞ്ചേരിയിൽ നടക്കുന്ന അനു സ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ്റ് കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/250656/fourth-death-anniversary-kadameri-balakrishnan-organized)