---
title: "വടകരയില്‍ ഷീ ലോഡ്ജ് പ്രവര്‍ത്തനമാരംഭിച്ചു"
english_title: " She Lodge opened in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25076/she-lodge-opened-in-vadakara"
published_at: "2022-02-08T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6201ce0d444e2_KP BINDU.jpg"
keywords: []
---

# വടകരയില്‍ ഷീ ലോഡ്ജ് പ്രവര്‍ത്തനമാരംഭിച്ചു

> **Lead Summary:** വടകര : തനിച്ച് യാത്രചെയ്ത് രാത്രികാലങ്ങളില്‍ നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കി വടകരയില്‍ ഷീ ലോഡ്ജ് പ്രവര്‍ത്തനമാരംഭിച്ചു. പുതിയാപ്പില്‍ നഗരസഭ ഒരുക്കിയ ഷീ ലോഡ്ജിന്റെ രജിസ്റ്ററില്‍ ഒപ്പുവച്ച് ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

വടകര : തനിച്ച് യാത്രചെയ്ത് രാത്രികാലങ്ങളില്‍ നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കി വടകരയില്‍ ഷീ ലോഡ്ജ് പ്രവര്‍ത്തനമാരംഭിച്ചു. പുതിയാപ്പില്‍ നഗരസഭ ഒരുക്കിയ ഷീ ലോഡ്ജിന്റെ രജിസ്റ്ററില്‍ ഒപ്പുവച്ച് ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു.

57,67,300 രൂപ ചെലവിട്ട് നിര്‍മിച്ച കെട്ടിടത്തില്‍ 24 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. കുടുംബശ്രീ സംവിധാനത്തിലാണ് പ്രവര്‍ത്തനം.

ഫ്രഷപ്പിന് മൂന്നു മണിക്കൂറിന് 100 രൂപയും ഡോര്‍മെട്രി 24 മണിക്കൂറിന് 200 രൂപയും നോണ്‍ എസി സിംഗിള്‍ റൂം 24 മണിക്കൂറിന് രണ്ടുപേര്‍ക്ക് 450 രൂപയും എസി സിംഗിള്‍ റൂം രണ്ട് മണിക്കൂറിന് രണ്ടുപേര്‍ക്ക് 900 രൂപയും ഈടാക്കും. ഷീ ലോഡ്ജില്‍ എത്താന്‍ കുടുംബശ്രീ വനിതകളുടെ ഓട്ടോ ലഭിക്കും. ഫോണ്‍: 9747561238.

സ്ഥിരം സമിതി അധ്യക്ഷന്‍ പി സജീവ് കുമാര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ എ പി പ്രജിത, സിന്ധു പ്രേമന്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍, കൗണ്‍സിലര്‍മാരായ പി കെ സതീശന്‍, വി കെ അസീസ്, കെ കെ വനജ, സി കെ കരീം, സി വി പ്രതീശന്‍, കെ എം സജിഷ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റീന എന്നിവര്‍ സംസാരിച്ചു.

ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജാസ്മിന്‍ സ്വാഗതവും പ്രോജക്ട് ഓഫീസര്‍ സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25076/she-lodge-opened-in-vadakara)