---
title: "#death | പുതുപ്പണത്ത് യുവതി ട്രെയിൻ തട്ടി മരിച്ചു; മകളാണെന്ന് കരുതി പിന്നാലെ വയോധികൻ കുഴഞ്ഞുവീണു മരിച്ചു"
english_title: "#Young #woman #dies #after #hit #train #Puthuppanam #Thinking #daughter #old #man #collapsed #died"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/250773/young-woman-dies-after-hit-train-puthuppanam-thinking-daughter-old-man-collapsed-died"
published_at: "2024-11-21T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ebfad24590_death.jpg"
keywords: []
---

# #death | പുതുപ്പണത്ത് യുവതി ട്രെയിൻ തട്ടി മരിച്ചു; മകളാണെന്ന് കരുതി പിന്നാലെ വയോധികൻ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **വടകര: **പുതുപ്പണം പാലോളിപ്പാലത്തിന് സമീപം 47കാരി ട്രെയിൻ തട്ടി മരിച്ചു. മരിച്ചത് മകളാണെന്ന് കരുതി വയോധികൻ കുഴഞ്ഞുവീണു മരിച്ചു.

## Article Content

**വടകര: **പുതുപ്പണം പാലോളിപ്പാലത്തിന് സമീപം 47കാരി ട്രെയിൻ തട്ടി മരിച്ചു. മരിച്ചത് മകളാണെന്ന് കരുതി വയോധികൻ കുഴഞ്ഞുവീണു മരിച്ചു.

ആക്കൂന്റവിട ഷർമിളി ആണ് ട്രെയിൻ തട്ടി മരിച്ചത്. ഇതിനു പിന്നാലെ സ്ഥലത്തെത്തിയ റിട്ട.അധ്യാപകൻ കറുകയിൽ കുറ്റിയിൽ രാജനാണ് (73) കുഴഞ്ഞുവീണു മരിച്ചത്.

ബുധനാഴ്ച വൈകിട്ട് ആറോടെയാണ് ഷർമിളി ട്രെയിൻ തട്ടി മരിച്ചത്. സംഭവം നാട്ടുകാർ അറിഞ്ഞിരുന്നില്ല. എഞ്ചിൻ ഡ്രൈവർ റെയിൽവേ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ആർപിഎഫും പോലീസും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇതിനിടയിലാണ് ഇവിടെ എത്തിയ കുറ്റിയിൽ രാജൻ കുഴഞ്ഞുവീണു മരിച്ചത്.

ഷർമിളി എന്ന പേരിനോട് സാമ്യമുള്ള തന്റെ മകളാണെന്ന സംശയത്തിൽ വേദന താങ്ങാനാവാതെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുടുംബശ്രീയുടെ പൈസ കൊടുത്തു തിരിച്ചു വരുമ്പോഴാണ് ഷർമിളി അപകടത്തിൽപെട്ടത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭർത്താവ്: അങ്കജൻ.മക്കൾ: കാവ്യ, കൃഷ്ണ.

സിപിഎം കറുക ബ്രാഞ്ച് അംഗമാണ് രാജൻ മാസ്റ്റർ.

ഭാര്യ: ജയ.

മക്കൾ: ഷർമ്യ, റിഞ്ചു.

മരുമക്കൾ: സോനു (ചോയ്സ് ഓട്ടോ പാർട്ട്സ്), രാജേഷ് മണിയൂർ (യുഎൽസിസി).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/250773/young-woman-dies-after-hit-train-puthuppanam-thinking-daughter-old-man-collapsed-died)