---
title: "#KarateChampionship | നാളെ തുടക്കമാകും;  27-ാമത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് വടകരയിൽ "
english_title: "#Tomorrow #begin #District #Karate #Championship #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/251015/tomorrow-begin-district-karate-championship-vadakara"
published_at: "2024-11-22T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6740308e0022c_karate.jpg"
keywords: []
---

# #KarateChampionship | നാളെ തുടക്കമാകും;  27-ാമത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് വടകരയിൽ 

> **Lead Summary:** **വടകര: **കോഴിക്കോട് ഡിസ്ട്രിക്‌ട് കരാട്ടെ അസോസിയേഷൻ്റെ 27-ാമത് കരാട്ടെ ചാമ്പ്യൻഷിപ്പിന് നാളെ വടകരയിൽ തുടക്കമാകും.

## Article Content

**വടകര: **കോഴിക്കോട് ഡിസ്ട്രിക്‌ട് കരാട്ടെ അസോസിയേഷൻ്റെ 27-ാമത് കരാട്ടെ ചാമ്പ്യൻഷിപ്പിന് നാളെ വടകരയിൽ തുടക്കമാകും.

വടകര ഐപിഎം സ്പോർട്സ് ആൻഡ് കരിയർ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

നാളെ രാവിലെ 11 മണിയോടെ ഡിസ്ട്രിക്‌ട് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ഉദ്ഘാടനം നിർവഹിക്കും.

സബ്ജൂനിയർ, കേഡറ്റ്, ജൂനിയർ, അണ്ടർ 21, സീനിയർ വിഭാഗങ്ങളിലായാണ് മത്സരം. ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി 800 ഇൽ പരം ആൺകുട്ടികളും പെൺകുട്ടികളും പുരുഷ, വനിതാ താരങ്ങളും പങ്കെടുക്കും.

നവംബർ 23, 24 ഡിസംബർ 8 തിയ്യതികളിലായി മൂന്ന് ദിവസമാണ് മത്സരം നടക്കുന്നത്.

ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ഡിസംബർ അവസാന വാരം എറണാകുളത്തു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത ലഭിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/251015/tomorrow-begin-district-karate-championship-vadakara)