---
title: "ബസ് ചാര്‍ജ് വര്‍ധനക്കെതിരെ ഉപഭോക്തൃസംരക്ഷണ സമിതി "
english_title: "Consumer Protection Committee against bus fare hike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25102/consumer-protection-committee-against-bus-fare-hike"
published_at: "2022-02-08T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62020f00af7a9_bus .jpg"
keywords: []
---

# ബസ് ചാര്‍ജ് വര്‍ധനക്കെതിരെ ഉപഭോക്തൃസംരക്ഷണ സമിതി 

> **Lead Summary:** കോഴിക്കോട് : യാത്രാനിരക്ക് വര്‍ധിപ്പിച്ച് ഒന്നരവര്‍ഷം തികയുംമുമ്പ് വീണ്ടും ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ പ്രയാസങ്ങള്‍കൂടി സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ജില്ലാ ഉപഭോക്തൃസംരക്ഷണ സമിതി.

## Article Content

കോഴിക്കോട് : യാത്രാനിരക്ക് വര്‍ധിപ്പിച്ച് ഒന്നരവര്‍ഷം തികയുംമുമ്പ് വീണ്ടും ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ പ്രയാസങ്ങള്‍കൂടി സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ജില്ലാ ഉപഭോക്തൃസംരക്ഷണ സമിതി.

ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ യാത്രക്കാരുടെ സംഘടനകളുടെ സഹകരണത്തോടെ സമരം നടത്താനും നിലവിലെ ഫെയര്‍ സ്റ്റേജിലെ അപാകതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അധികൃതര്‍ക്ക് നല്‍കാനും യോഗം തീരുമാനിച്ചു.

ഉപഭോക്തൃസംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് ടി.കെ.എ. അസീസ് അധ്യക്ഷനായി. പി.പി. അഷ്‌റഫ്, എം.കെ. രാജീവ് കുമാര്‍, കെ. ഇബ്രാഹിംകുട്ടി മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ കാരന്തൂര്‍, ടി. രാമചന്ദ്രന്‍, വി.പി. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25102/consumer-protection-committee-against-bus-fare-hike)