---
title: " #yogatraining | ആയഞ്ചേരിയിൽ യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു"
english_title: "#Organized #yoga #training #class #ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/251127/organized-yoga-training-class-ayanchery-new"
published_at: "2024-11-22T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6740bb434603b_yoga_training.jpg"
keywords: []
---

#  #yogatraining | ആയഞ്ചേരിയിൽ യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **കടമേരി: **ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**കടമേരി: **ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ജീവിത ശൈലീ രോഗങ്ങൾ കൊണ്ടും മറ്റും പൊറുതിമുട്ടിയ സാഹചര്യത്തിൽ ചിട്ടയായ ജീവിതത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരത്തെയും മനസ്സിനെയും ഒരുമിച്ച് കൊണ്ടുവരുന്ന ജീവിതവ്യവസ്ഥയാണ് യോഗ.

കടമേരി എം.യു.പി.സ്കൂളിൽ നടന്ന പരിശീലനത്തിന് പ്രശസ്ത യോഗ ട്രെയ്നർ വി.കെ.ശ്രീജിഷ ക്ലാസിന് നേതൃത്വം നൽകി.

വാർഡ് മെംബർ ടി.കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു.

ആശാ വർക്കർ എം.ടി.കെ.ബീന അധ്യക്ഷത വഹിച്ചു.

അങ്കണവാടി ടീച്ചർമാരായ എം.ശരീഫ, ഗീത എന്നിവർ സംസാരിച്ചു.

പരിശീലനത്തിൽ നിരവധി പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/251127/organized-yoga-training-class-ayanchery-new)