---
title: "#KKRemaMLA | ചരിത്രം പോരാളികളുടേതാണ്; പാലക്കാടിൻ്റെ വിജയം വടകരയുടെ കൂടെ വിജയമാണ് - കെ.കെ രമ എംഎൽഎ  "
english_title: "#History #belongs #warriors #Palakkad #success #Vadakara #KKRema #MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/251284/history-belongs-warriors-palakkad-success-vadakara-kkrema-mla"
published_at: "2024-11-23T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741b650cf327_kk_rema.jpg"
keywords: []
---

# #KKRemaMLA | ചരിത്രം പോരാളികളുടേതാണ്; പാലക്കാടിൻ്റെ വിജയം വടകരയുടെ കൂടെ വിജയമാണ് - കെ.കെ രമ എംഎൽഎ  

> **Lead Summary:** **വടകര : **പാലക്കാട് വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തെ അഭിനന്ദിച്ച് കെ കെ രമ എംഎൽഎ.

## Article Content

**വടകര : **പാലക്കാട് വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തെ അഭിനന്ദിച്ച് കെ കെ രമ എംഎൽഎ.

ചരിത്രം പോരാളികളുടേതാണെന്നും പാലക്കാടിൻ്റെ വിജയം വടകരയുടെ കൂടെ വിജയമാണെന്നും എംഎൽഎ പറഞ്ഞു.

കെ കെ രമ എംഎൽഎയുടെ എഫ് ബി പോസ്റ്റ് ഇങ്ങനെ ........

ചരിത്രം ചരിത്രം പോരാളികളുടേതാണ് എന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നവരാണ് ഞങ്ങൾ.

ചന്ദ്രശേഖരൻ്റെ നാട്ടുകാർ ആയതുകൊണ്ടു മാത്രമല്ല, ചന്ദ്രശേഖരൻ്റെ രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കാൻ ചില ചെറുപ്പക്കാർ പാലക്കാടിനും വടകരയ്ക്കുമിടയിൽ നെയ്ത പാലത്തിലൂടെ നടക്കാൻ തീരുമാനിച്ചതുകൊണ്ട് കൂടിയാണത്.

പാലക്കാടിൻ്റെ വിജയം വടകരയുടെ കൂടെ വിജയമാണ്. പോരാട്ട വീറിൻ്റെ വിജയമാണ്. ഇവിടെ നവമാധ്യമങ്ങളിലായിരുന്നു വർഗീയക്കാർഡിറക്കിയതെങ്കിൽ പാലക്കാട്ടത് നേരിട്ട് മാധ്യമങ്ങളിലായിരുന്നു.

തോറ്റ സ്ട്രാറ്റജികൾ രണ്ടിടത്തും ഒന്നാണ്. തോൽപ്പിച്ച ജനതയും ഒന്നാണ്. വർഗീയപാർട്ടികളെ കെട്ടുകെട്ടിച്ച പാലക്കാട്ടുകാർക്ക് വടകരയുടെ അഭിവാദ്യങ്ങൾ..

ഈ ഇരിപ്പ് ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാം.

പ്രിയ രാഹുൽ, അഭിനന്ദനങ്ങൾ.

കെ.കെ രമ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/251284/history-belongs-warriors-palakkad-success-vadakara-kkrema-mla)