---
title: "#Cpi | സായാഹ്ന ധർണ്ണ; ആയഞ്ചേരി  ബസ്സ്സ്റ്റാൻ്റിലെ മാലിന്യം നീക്കം ചെയ്യുക - സി പി ഐ"
english_title: "#evening #sit-in #Remove #Garbage #Ayanchery #BusStand #CPI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/251316/evening-sit-in-remove-garbage-ayanchery-busstand-cpi-new"
published_at: "2024-11-23T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741f883e009e_cpi.jpg"
keywords: []
---

# #Cpi | സായാഹ്ന ധർണ്ണ; ആയഞ്ചേരി  ബസ്സ്സ്റ്റാൻ്റിലെ മാലിന്യം നീക്കം ചെയ്യുക - സി പി ഐ

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരി ബസ് സ്റ്റാൻ്റിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സി പി ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരി ബസ് സ്റ്റാൻ്റിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സി പി ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.

മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ ഉദ്ഘാടനം ചെയ്തു. എൻ എം വിമല അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി മെമ്പർ കെ സി രവി ,ലോക്കൽ സെക്രട്ടറി കെ കെ രാജൻ, ഗ്രാമപഞ്ചായത്ത് മെമ്പർ സുധസുരേഷ്,സി വി കുഞ്ഞിരാമൻ, വി ബാലൻ , എ പി ഹരിദാസൻ എന്നിവർ സംസാരിച്ചു.

ധർണ്ണയ്ക്ക് കെ കെ ചന്ദ്രൻ, കെ ബാബു,പറമ്പത്ത് സുനിൽ, സി വി പവിത്രൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/251316/evening-sit-in-remove-garbage-ayanchery-busstand-cpi-new)