---
title: "  #KarateChampionship | സുവർണ്ണ അവസരം; ഇരുപത്തിയേഴാമത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് തുടങ്ങി"
english_title: "#27th #District #Karate #Championship #started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/251318/27th-district-karate-championship-started-new-update"
published_at: "2024-11-23T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741f96f2ac81_karate_championship.jpg"
keywords: []
---

#   #KarateChampionship | സുവർണ്ണ അവസരം; ഇരുപത്തിയേഴാമത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് തുടങ്ങി

> **Lead Summary:** **വടകര: **ജില്ല കരാട്ടെ അസാസിയേഷൻ സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത് ജില്ലാ കരാട്ടെ

## Article Content

**വടകര: **ജില്ല കരാട്ടെ അസാസിയേഷൻ സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത് ജില്ലാ കരാട്ടെ

ചാമ്പ്യൻഷിപ്പ് മേപ്പയിൽ ഐ പി എം സ്പോർട്സ് ആൻഡ് കരിയർ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ രാജഗോപാൽ ഉദ്ഘാടനം നടത്തി.

കായിക മേഖലകളിൽ അസാസിയേഷനുകളിലെ അനാരോഗ്യപരമായ പല പ്രവണതകളും കായിക രംഗത്തെ നശി പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി സുനിൽകുമാർ അധ്യഷത വഹിച്ചു.

സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി ടി അഗസ്റ്റിൻ, വടകര പ്രസ്സ്ക്ലബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല, ,ഐ.പി.എം അക്കാദമി ക്യാമ്പസ് ഡയറക്ടർ പ്രസാദ് കുറുപ്പ്,. ജില്ല ബാസ്കറ്റ് ബോൾ .അസോസിയേഷൻ ട്രഷറർ പി കെ വിജയൻ., കെ രതിഷ് കുമാർ,, കെ .രമേശ് രജീഷ്.സി.ടി.ടി ,. ,പി കെ അനൂപ് കുമാർ എന്നിവർ സംസാരിച്ചു.

ചാമ്പ്യൻഷിപ്പ് ഡിസംബർ എട്ടിന് സമാപിക്കും.

ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ജനുവരി ആദ്യവാരം എറണാകുളത്തു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത ലഭിക്കും.

ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി 800 ഇൽ പരം ആൺകുട്ടികളും പെൺകുട്ടികളും പുരുഷ, വനിതാ താരങ്ങളുമാണ് പങ്കെടുക്കുന്നത്‌.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/251318/27th-district-karate-championship-started-new-update)