---
title: "#SDPI | ജൽജീവൻ മിഷൻ; എസ് ഡി പി ഐ വില്ല്യാപ്പള്ളി പഞ്ചായത്ത് ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു "
english_title: "#Jaljivan #Mission #SDPI #Villyapalli #Panchayath #Office #organized #march"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/251322/jaljivan-mission-sdpi-villyapalli-panchayath-office-organized-march"
published_at: "2024-11-23T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741fd5e8fc05_sdpi.jpg"
keywords: []
---

# #SDPI | ജൽജീവൻ മിഷൻ; എസ് ഡി പി ഐ വില്ല്യാപ്പള്ളി പഞ്ചായത്ത് ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു 

> **Lead Summary:** **വില്ല്യാപ്പള്ളി : ** ജൽജീവൻ മിഷൻ പദ്ധതിയിലെ ക്രമക്കേടുകൾക്കെതിരെ വില്ല്യാപ്പള്ളി പഞ്ചായത്ത് ഓഫീസിലേക് എസ് ഡി പി ഐ വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി മാർച്ച്‌ നടത്തി.

## Article Content

**വില്ല്യാപ്പള്ളി : ** ജൽജീവൻ മിഷൻ പദ്ധതിയിലെ ക്രമക്കേടുകൾക്കെതിരെ വില്ല്യാപ്പള്ളി പഞ്ചായത്ത് ഓഫീസിലേക് എസ് ഡി പി ഐ വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി മാർച്ച്‌ നടത്തി.

ജൽജീവൻ മിഷൻ പദ്ധതിയിലെ ക്രമക്കേടുകൾ അന്വേഷിക്കുക, വെട്ടി പൊളിച്ച റോഡുകൾ സഞ്ചാര യോഗ്യമാക്കുക, പഞ്ചായത്ത് ഭരണ സമിതി അനാസ്ഥ അവസാനിപ്പിക്കുക, കരാർ വിരുദ്ധമായ രീതിയിൽ റോഡുകൾ വെട്ടിപൊളിച്ചതിന് എതിരെ നടപടി എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ് ഡി പി ഐ വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി മാർച്ച്‌ നടത്തിയത്. 

എസ് ഡി പി ഐ കുറ്റിയാടി നിയോജക മണ്ഡലം കമ്മിറ്റി അംഗം ആർ. എം റഹീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് സുലൈമാൻ പുത്തൂർ ആധ്യക്ഷത വഹിച്ചു

സെക്രട്ടറി അഷ്‌കർ ചേരിപ്പൊയിൽ സ്വാഗതവും ട്രഷറർ സമീർ മയ്യന്നൂർ നന്ദിയും പറഞ്ഞു.

നവാസ് മലയിൽ നിസാർ തങ്ങൾ റഫീഖ് മേമുണ്ട തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/251322/jaljivan-mission-sdpi-villyapalli-panchayath-office-organized-march)