---
title: " #ChoyyothThirafest | ഒരുക്കം പൂർത്തിയായി; ചോയ്യോത്ത് തിറ മഹോത്സവം ചൊവ്വാഴ്ച കൊടിയേറും"
english_title: "#preparation #complete #Choyyoth #Thira #festival #flagged #off #Tuesday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/251380/preparation-complete-choyyoth-thira-festival-flagged-off-tuesday"
published_at: "2024-11-24T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6742ca6d5b2aa_thira.jpg"
keywords: []
---

#  #ChoyyothThirafest | ഒരുക്കം പൂർത്തിയായി; ചോയ്യോത്ത് തിറ മഹോത്സവം ചൊവ്വാഴ്ച കൊടിയേറും

> **Lead Summary:** **വടകര:** പ്രസിദ്ധമായ പുതിയാപ്പ് ശ്രീ ചോയ്യോത്ത് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം 26, 27, 28 തിയ്യതികളിൽ വിവിധചടങ്ങുകളോടെ ആഘോഷിക്കും.

## Article Content

**വടകര:** പ്രസിദ്ധമായ പുതിയാപ്പ് ശ്രീ ചോയ്യോത്ത് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം 26, 27, 28 തിയ്യതികളിൽ വിവിധചടങ്ങുകളോടെ ആഘോഷിക്കും.

ഉത്സവത്തിന്റെ ഒരുക്കം പൂർത്തിയായതായി ക്ഷേത്രപരിപാലന കമ്മിറ്റി അറിയിച്ചു.

26ന് രാവിലെ 7 നും 7.45 നും ഇടയിലാണ് കൊടിയേറ്റം.

10.30 മുതൽ ആധ്യാത്മിക പ്രഭാഷണം, 11.30മുതൽ അന്നദാനം, വൈകുന്നേരം അഞ്ചിന് കലശം, അരിചാർത്തൽ, 7.30ന് ഗുളികൻ വെള്ളാട്ടം, 8.30 മുതൽ ഭക്തി ഗാനമേള, 27 ന് രാവിലെ ചെണ്ടമേളം, വൈകുന്നേരം 3ന് മഞ്ഞപ്പൊടി വരവ്, ഇളനീർ വരവ്, 6ന് ദീപാരാധന, 6.30 ന് ഗുളികൻ വെള്ളാട്ടം, കുട്ടിച്ചാത്തൻ വെള്ളാട്ടം, പൂക്കലശം വരവ്, 11 ന് ഗുരുതി, ഭഗവതി വെള്ളാട്ടം, കാരണവർ വെള്ളാട്ടം, 28 ന് കാലത്ത് 4 മണിക്ക് ഗുളികൻ തിറയാട്ടം, കുട്ടിച്ചാത്തൻ തിറയാട്ടം, കാരണവർ തിറ യാട്ടം, വസൂരി മാല തിറയാട്ടം, ഉച്ചയ്ക്ക് ഇളനീർ അഭിഷേകം, മഞ്ഞപ്പൊടി അഭിഷേകം തുടങ്ങിയവയാണ് പരിപാടികൾ. 

ശേഷം നടയടക്കൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/251380/preparation-complete-choyyoth-thira-festival-flagged-off-tuesday)