---
title: "#Congress | പുതു സാരഥികൾ; മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കോൺഗ്രസ് സ്ഥാനാർത്ഥികൾ"
english_title: "#Congress #candidates #elected #Fishermen #Cooperative #Society"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/251423/congress-candidates-elected-fishermen-cooperative-society-new"
published_at: "2024-11-24T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6742fce8e7162_elected.jpg"
keywords: []
---

# #Congress | പുതു സാരഥികൾ; മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കോൺഗ്രസ് സ്ഥാനാർത്ഥികൾ

> **Lead Summary:** വടകര : മടപ്പള്ളി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലേക്ക് 2024 -29 വർഷത്തിലേക്ക് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

വടകര : മടപ്പള്ളി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലേക്ക് 2024 -29 വർഷത്തിലേക്ക് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ടി പി മോഹനൻ, എം വിനോദ്, എൻ കെ പ്രവീൺ, എൻ വി ഗണേശൻ, എൻ സവിത്രൻ,പി മോഹനൻ, വി പി രാധ, വി പി റീത്ത, നിതിൻ രാജ് പി കെ, ശ്രുതി പ്രവീൺ കെ സി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പിന്നീട് ചേർന്ന് ഭരണസമിതി യോഗം പ്രസിഡണ്ടായി ടി പി മോഹനനെയും, വൈസ് പ്രസിഡണ്ടായി വി പി രാധയെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

ഭരണസമിതി അധികാരമേറ്റെടുക്കുന്നതിൻ്റെ മുന്നോടിയായി മടപ്പള്ളിയിലെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രതിമയിൽ എല്ലാ ഭരണസമിതി അംഗങ്ങളും പുഷ്പാർച്ചന നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/251423/congress-candidates-elected-fishermen-cooperative-society-new)