---
title: "പാലക്കുന്നിലെ വാഹനാപകടം;  പരിക്കേറ്റ കുട്ടിയുടെ ചികിത്സാര്‍ത്ഥം  വടകരയില്‍ ഇന്ന് സാന്ത്വനയാത്ര"
english_title: " Accident at Palakkunnu; Consolation march in Vadakara today for the treatment of the injured child"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25143/accident-at-palakkunnu-consolation-march-in-vadakara-today-for-the-treatment-of-the-injured-child"
published_at: "2022-02-08T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62020e4667f02_thalaseery bus .jpg"
keywords: []
---

# പാലക്കുന്നിലെ വാഹനാപകടം;  പരിക്കേറ്റ കുട്ടിയുടെ ചികിത്സാര്‍ത്ഥം  വടകരയില്‍ ഇന്ന് സാന്ത്വനയാത്ര

> **Lead Summary:** വടകര: അപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ ചികിത്സാർത്ഥം രണ്ട് ബസ്സുകൾ ഇന്ന് സാന്ത്വനയാത്ര നടത്തും. വടകരയിലെ വിറ്റാര , പി പി ബ്രദേഴ്‌സ് തുടങ്ങിയ ബസ്സുകളാണ് ചികിത്സാ ഫണ്ടിലേക്ക് തുക സമാഹരിക്കുന്നതിന് സർവീസ് നടത്തുന്നത്.

## Article Content

വടകര: അപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ ചികിത്സാർത്ഥം രണ്ട് ബസ്സുകൾ ഇന്ന് സാന്ത്വനയാത്ര നടത്തും. വടകരയിലെ വിറ്റാര , പി പി ബ്രദേഴ്‌സ് തുടങ്ങിയ ബസ്സുകളാണ് ചികിത്സാ ഫണ്ടിലേക്ക് തുക സമാഹരിക്കുന്നതിന് സർവീസ് നടത്തുന്നത്.

കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ പാലക്കുന്നിൽ വച്ച് ഉണ്ടായ ബസ് അപകടത്തിൽ പരിക്കു പറ്റിയ കുട്ടിയുടെ ചികിത്സാർത്ഥം ആണ് വടകര തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന രണ്ടു ബസ്സുകളും ഇന്ന് സാന്ത്വനയാത്ര നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് ക്രെയിനും ബസും കൂട്ടിയിടിച്ച് വടക്കേ പൊയിലൂരിലെ നെല്ലിയുള്ള മത്തത്ത് യദുകൃഷ്ണന് ഗുരുതരമായി പരിക്കേറ്റത്.

മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ചികിത്സാ സഹായത്തിന് ആണ് ബസ് ഇന്നത്തെ ദിവസം സർവീസ് നടത്തുക. . ഇരു ബസ്സുകളും ഇന്ന് വൈകുന്നേരത്തോടെ കൂടി സാന്ത്വനയാത്ര നടത്തി ലഭിച്ച തുക വൈകീട്ടോടെ കുട്ടിയുടെ കുടുംബത്തിന് കൈമാറും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25143/accident-at-palakkunnu-consolation-march-in-vadakara-today-for-the-treatment-of-the-injured-child)