---
title: "#Roadinauguration | മധുരം നല്കി; ഒഞ്ചിയം അഞ്ചാം വാർഡിൽ രണ്ടു റോഡുകൾ ഉദ്ഘാടനം ചെയ്തു"
english_title: "#Onchiyam #inaugurated #two #roads #fifth #ward"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/251493/onchiyam-inaugurated-two-roads-fifth-ward-NEW"
published_at: "2024-11-24T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6743609db2266_ROAD.jpg"
keywords: []
---

# #Roadinauguration | മധുരം നല്കി; ഒഞ്ചിയം അഞ്ചാം വാർഡിൽ രണ്ടു റോഡുകൾ ഉദ്ഘാടനം ചെയ്തു

> **Lead Summary:** വടകര: ഒഞ്ചിയം അഞ്ചാം വാർഡിലെ കുറ്റിയിൽ മീത്തൽ -മനോളി താഴ റോഡ്, പുത്തമ്പുരയിൽ -മാനോളി റോഡ് എന്നീ രണ്ടു റോഡുകൾ പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: ഒഞ്ചിയം അഞ്ചാം വാർഡിലെ കുറ്റിയിൽ മീത്തൽ -മനോളി താഴ റോഡ്, പുത്തമ്പുരയിൽ -മാനോളി റോഡ് എന്നീ രണ്ടു റോഡുകൾ പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ഷിജിന കൊടക്കാട്ട് അധ്യക്ഷത വഹിച്ചു. 

ഊരാച്ചേരി അഷറഫ്, മാനോളി വേണു,  മുൻ മെമ്പർ ബേബിഗിരിജ, മനോളി മുരളി ,കെ.എം രാഘവൻ, ബാലകൃഷ്ണൻകൗമുദി, കെ.ശശി എന്നിവർ സംസാരിച്ചു.

മേക്കുന്നത്ത്, ബാബുരാജ് സ്വാഗതവും കെ.എം പ്രകാശൻ നന്ദിയും പറഞ്ഞു.

ഗുണഭോക്താക്കൾ മധുരം നല്കി ഉദ്ഘാടനം ആഘോഷമാക്കി.  

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/251493/onchiyam-inaugurated-two-roads-fifth-ward-NEW)