---
title: "#Sportswave | സ്പോർട്സ് വെയ്‌വ്; ഏറാമലയിൽ ആരംഭിക്കുന്ന ടർഫിൻ്റെ ലോഗോ പ്രകാശനം ചെയ്തു "
english_title: "#Sports #Wave #Academy #Turf #logo #launched #Eramala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/251657/sports-wave-academy-turf-logo-launched-eramala"
published_at: "2024-11-25T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6744607cd25e4_kk_rema_mla.jpg"
keywords: []
---

# #Sportswave | സ്പോർട്സ് വെയ്‌വ്; ഏറാമലയിൽ ആരംഭിക്കുന്ന ടർഫിൻ്റെ ലോഗോ പ്രകാശനം ചെയ്തു 

> **Lead Summary:** **ഏറാമല: ** ഏറാമല പഞ്ചായത്തിലെ നെല്ലാച്ചേരിയിൽ സ്പോർട്സ് വെയ്‌വ് അക്കാദമി എന്ന പേരിൽ ആരംഭിക്കുന്ന ടർഫിൻ്റെ ലോഗോ പ്രകാശനം വടകര കെ.കെ.രമ എം എൽ എ നിർവഹിച്ചു.

## Article Content

**ഏറാമല: ** ഏറാമല പഞ്ചായത്തിലെ നെല്ലാച്ചേരിയിൽ സ്പോർട്സ് വെയ്‌വ് അക്കാദമി എന്ന പേരിൽ ആരംഭിക്കുന്ന ടർഫിൻ്റെ ലോഗോ പ്രകാശനം വടകര കെ.കെ.രമ എം എൽ എ നിർവഹിച്ചു.

ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ടി.പി.മിനിക അധ്യക്ഷയായി.

വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, വി.കെ.സന്തോഷ് കുമാർ ജഴ്സി പ്രകാശനം നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി.കെ.ജസീല,മെമ്പർമാരായ രതീഷ്.ജി, ടി.എൻ.റഫീഖ്, എന്നിവരും കെ കെ.അമ്മദ്, എം.കെ.യൂസഫ് ഹാജി, നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി, ഹംസ കണ്ടൊത്ത്, നവാസ് ടി. എൻ, എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പി.പി.കുഞ്ഞമ്മദ് ഹാജി സ്വാഗതവും, പി.പി.കെ.രാജൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/251657/sports-wave-academy-turf-logo-launched-eramala)