---
title: "മിന്‍ഹത്ത് നാട്ടിലെ താരം ; വടകരയില്‍ വന്‍ സ്വീകരണം"
english_title: " Minhat is a HERO IN VATAKARA ; Huge reception in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25166/minhat-is-a-hero-in-vatakara-huge-reception-in-vadakara"
published_at: "2022-02-08T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6202224363cc7_jannam vatakara.jpg"
keywords: []
---

# മിന്‍ഹത്ത് നാട്ടിലെ താരം ; വടകരയില്‍ വന്‍ സ്വീകരണം

> **Lead Summary:** വടകര: ട്രെയിനില്‍ നിന്ന് വീണ കോട്ടയം സ്വദേശിനിയായ യുവതിയെ അത്ഭുതകരമായി രക്ഷിച്ച പതിയാരക്കര മിന്‍ഹത്തിന് വടകരയില്‍ സ്വീകരണം നല്‍കി. ജനനന്മ കൊ ഓപ്പറേറ്റി വ് സോസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് വടകരയില്‍ സ്വീകരണം നല്‍കിയത്.

## Article Content

വടകര: ട്രെയിനില്‍ നിന്ന് വീണ കോട്ടയം സ്വദേശിനിയായ യുവതിയെ അത്ഭുതകരമായി രക്ഷിച്ച പതിയാരക്കര മിന്‍ഹത്തിന് വടകരയില്‍ സ്വീകരണം നല്‍കി. ജനനന്മ കൊ ഓപ്പറേറ്റി വ് സോസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് വടകരയില്‍ സ്വീകരണം നല്‍കിയത്.

വടകര റെയില്‍ സ്‌റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ട്രാഫിക്ക് എസ്. ഐ. പവിത്രന്‍ ഉപഹാര സമ ര്‍പ്പണം നടത്തി.റയില്‍ വേ സ്റ്റെഷന്‍ സുപ്രണ്ട് വത്സലന്‍ പൊന്നാട അണിയിച്ചു.മണലില്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു

.ഹരീന്ദ്രന്‍ കരി മ്പനപ്പാലം,ടി.കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച പട്ടാമ്പിക്കു സമീപത്ത് വെച്ചാണ് പരശുരാം എക്‌സ്പ്രസില്‍നിന്ന് തലകറങ്ങി പുറത്തേക്ക് തെറിച്ചുവീണ കോട്ടയം സ്വദേശിനി ജീഷ്ണയെയാണ് മിന്‍ഹത്ത് കൃത്യസമയത്തുള്ള ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. എന്‍ജിയറിംഗ് വിദ്യാര്‍ത്ഥിയായ മിന്‍ഹത്ത് ഏറണാകുളത്ത് നിന്ന് വടകരയിലേക്കുള്ള യാത്രയിലാണ് സംഭവം നടന്നത്.

യുവതി തലകറങ്ങി ട്രെയിനിന്റെ വാതില്‍പ്പടിയില്‍ നിന്നും പുറത്തേക്ക് വീണപ്പോള്‍ ഉടനെ തന്നെ ചാടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കൈവിട്ടുപോയി . ഉടനെ തന്നെ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തുകയും യുവതി വീണ ദിശയിലേക്ക് കുതിച്ചു പാഞ്ഞ് മറ്റുള്ള യാത്രക്കാര്‍ മടിച്ചു നിന്നപ്പോള്‍ അവരെ കോരിയെടുത്ത് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. അതിനുശേഷം അടുത്തുള്ള വീട്ടിലേക്ക് ഓടിച്ചെന്നു വാഹനം സംഘടിപ്പിച്ചു അവരെ കൃത്യമായി ഹോസ്പിറ്റലില്‍ എത്തിച്ചു.

നെറ്റിയിലായിരുന്നു ജീഷ്ണയ്ക്ക് മുറിവേറ്റത്. ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്നു. പെട്ടന്ന് ആശുപത്രിയില്‍ എത്തിച്ചത് ജീവന്‍ രക്ഷിക്കാന്‍ ഏറെ സഹായകരമായി. രക്ഷാപ്രവര്‍ത്തിനിടെ ബന്ധുക്കളെ വിവരം  അറിയിച്ചു. പരിക്കേറ്റ യുവതിയെ വീട്ടില്‍ എത്തിച്ചതിന് ശേഷമാണ് മിന്‍ഹത്ത് വടകരയിലേക്ക് മടങ്ങിയത്. പതിയാരക്കരയിലെ കുയ്യാല്‍ മീത്തല്‍ ഹമീദിന്റെയും നസീമയുടെയും മകനാണ് മിന്‍ഹത്ത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25166/minhat-is-a-hero-in-vatakara-huge-reception-in-vadakara)