---
title: "#SDPI | വെടിവെപ്പ് കൊല; യുപി പോലീസ് നടപടിക്കെതിരെ വടകരയിൽ പ്രതിഷേധം സംഘടിപ്പിച്ച് എസ് ഡി പി ഐ"
english_title: "#SDPI #organized #protest #Vadakara #against #UP #police #action"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/251669/sdpi-organized-protest-vadakara-against-up-police-action"
published_at: "2024-11-25T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67447068559e7_sdpi.jpg"
keywords: []
---

# #SDPI | വെടിവെപ്പ് കൊല; യുപി പോലീസ് നടപടിക്കെതിരെ വടകരയിൽ പ്രതിഷേധം സംഘടിപ്പിച്ച് എസ് ഡി പി ഐ

> **Lead Summary:** വടകര:ഉത്തർപ്രദേശിലെ സംഭാൽ മസ്ജിദ് അനധികൃത സർവേക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ അന്യായമായി വെടിവെച്ചു കൊന്ന യുപി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

## Article Content

വടകര:ഉത്തർപ്രദേശിലെ സംഭാൽ മസ്ജിദ് അനധികൃത സർവേക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ അന്യായമായി വെടിവെച്ചു കൊന്ന യുപി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനം ഒന്തം ഓവർ ബ്രിഡ്ജിൽ നിന്നും തുടങ്ങി വടകര ടൗൺ ചുറ്റിയതിനു ശേഷം വടകര താഴങ്ങാടി കോതി ബസാറിൽ സമാപിച്ചു.

സമാപന പരിപാടിയി വടകര നിയോജകമണ്ഡലം പ്രസിഡന്റ്‌ ഷംസീർ ചോമ്പാല ഉൽഘാടനം ചെയ്തു. സംഘപരിവാര അജണ്ടകൾക്കെതിരെ പ്രതിഷേധിക്കുന്നവരെ കൊലപ്പെടുത്തിയും തുറങ്കിലടച്ചും ബുൾഡോസർ രാജ് നടത്തിയും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്.

മനുഷ്യ രക്തത്തിന് ഗോമൂത്രത്തിന്റെ വില പോലും കൽപ്പിക്കാത്തവരാണ് രാജ്യം ഭരിക്കുന്നത്.

ഇത്തരക്കാരിൽ നിന്ന് മനുഷ്യത്വ വിരുദ്ധമായ നടപടികൾ ഇല്ലാതിരിക്കാൻ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും ഒന്നിക്കണമെന്നും ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വടകര നിയോജക മണ്ഡലം ട്രഷറർ ബഷീർ കെ കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ സിദ്ധീഖ് പുത്തൂർ, നവാസ് വരിക്കോളി, ഫിയാസ് ടി,റാഷിദ്‌ കെ പി,ജലീൽ ഇ കെ, സിദ്ധീഖ് പള്ളിത്താഴ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/251669/sdpi-organized-protest-vadakara-against-up-police-action)