---
title: "#Gramolsavam2024 | സാഹിത്യ സദസ്; പാലയാട് ദേശീയ വായനശാല മുൻകാല പ്രവർത്തകരെ ആദരിച്ചു "
english_title: "Literary  #Palayad #National #Library #honored #past #workers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/251697/literary-palayad-national-library-honored-past-workers"
published_at: "2024-11-25T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67448e17a855f_sahithya_sadass.jpg"
keywords: []
---

# #Gramolsavam2024 | സാഹിത്യ സദസ്; പാലയാട് ദേശീയ വായനശാല മുൻകാല പ്രവർത്തകരെ ആദരിച്ചു 

> **Lead Summary:** > **വടകര : **പാലയാട് ദേശീയ വായനശാലയുടെ കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ചുള്ള "ഗ്രാമോത്സവം -2024" ൻ്റെ ഭാഗമായി സാഹിത്യ സദസ്സും മുൻകാല പ്രവർത്തകർക്കുള്ള ആദരവും സംഘടിപ്പിച്ചു.

## Article Content

> **വടകര : **പാലയാട് ദേശീയ വായനശാലയുടെ കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ചുള്ള "ഗ്രാമോത്സവം -2024" ൻ്റെ ഭാഗമായി സാഹിത്യ സദസ്സും മുൻകാല പ്രവർത്തകർക്കുള്ള ആദരവും സംഘടിപ്പിച്ചു.

സാഹിത്യകാരൻ വിമിഷ് മണിയൂർ പരിപാടി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ ഐ.പി. പത്മനാഭൻ മോഡറേറ്ററായി. സത്യൻ മണിയൂർ, കുനിയിൽ ശ്രീധരൻ, നിജീഷ് .കെ. കെ , അമയ എൻ.വി തുടങ്ങിയവർ സാഹിത്യ സദസിൽ കവിതകൾ അവതരിപ്പിച്ചു.

മുൻകാല ലൈബ്രറി പ്രവർത്തകരായ ഇ.നാരായണൻ മാസ്റ്റർ, പുതിയോട്ടിൽ കുമാരൻ, നരേന്ദ്രൻ ടി.വി, ഗോപി കൊയമ്പ്രത്ത്, പനക്കൽ മാധവൻ, ബാലൻ പി.പി., ഗംഗാധരൻ വി.സി., രത്നാകരൻ മാസ്റ്റർ ഒ ബാലകൃഷ്ണൻ ഒ രവീന്ദ്രൻ എൻ.എൻ എന്നിവർക്ക് ആദരം നൽകി.കെ.പി. ബാബു, ഷൈജു കെ. പി. , വിജയൻ വി.കെ, കെ.കെ രാജേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/251697/literary-palayad-national-library-honored-past-workers)