---
title: "#arrest | കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 106 മദ്യ കുപ്പിയുമായി വടകര സ്വദേശിയടക്കം മൂ​ന്ന് പേർ പിടിയിൽ "
english_title: "#Three #people #including #native #Vadakara #arrested #106 #liquor #bottles #their #car"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/251851/three-people-including-native-vadakara-arrested-106-liquor-bottles-their-car"
published_at: "2024-11-26T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67457e1ddc0e4_WhatsApp_Image_2024-11-26_at_12.52.13_PM.jpeg"
keywords: []
---

# #arrest | കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 106 മദ്യ കുപ്പിയുമായി വടകര സ്വദേശിയടക്കം മൂ​ന്ന് പേർ പിടിയിൽ 

> **Lead Summary:** വ​ട​ക​ര: കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 106 കു​പ്പി മ​ദ്യ​വു​മാ​യി വടകര സ്വദേശിയടക്കം മൂ​ന്ന് പേർ അറസ്റ്റിൽ. 

## Article Content

വ​ട​ക​ര: കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 106 കു​പ്പി മ​ദ്യ​വു​മാ​യി വടകര സ്വദേശിയടക്കം മൂ​ന്ന് പേർ അറസ്റ്റിൽ. 

കോ​ഴി​ക്കോ​ട് വ​ട​ക​ര അ​ഴി​യൂ​ര്‍ ചോ​മ്പാ​ല മ​ട​പ്പ​റ​മ്പ​ത്ത് വീ​ട്ടി​ല്‍ രാ​മ​ദാ​സ് (61), പെ​രി​ന്ത​ല്‍മ​ണ്ണ സ്വ​ദേ​ശി എ​ട​പ്പ​റ്റ ത​യ്യി​ല്‍ വീ​ട്ടി​ല്‍ ബാ​ദു​ഷ (29), തി​രൂ​ര്‍ പു​റ​ത്തൂ​ര്‍ സ്വ​ദേ​ശി ക​രു​വാ​ന്‍പ​റ​മ്പി​ല്‍ സ​നീ​ഷ് (30) എ​ന്നി​വരെയാണ് മ​ണ്ണാ​ര്‍ക്കാ​ട് എ​ക്‌​സൈ​സ് സം​ഘം പിടികൂടിയത്. 

 രാ​മ​ദാ​സ് ക​ഞ്ചാ​വ് കേ​സു​ക​ളി​ലും അ​ബ്കാ​രി കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്ന് എ​ക്‌​സൈ​സ് അ​റി​യി​ച്ചു.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ണ്ണാ​ര്‍ക്കാ​ട് എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​ബ്ദു​ൽ അ​ഷ്‌​റ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ റേ​ഞ്ച് സം​ഘ​വും സ​ര്‍ക്കി​ള്‍ പാ​ര്‍ട്ടി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യ​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.

അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് മാ​ഹി മ​ദ്യം ക​ട​ത്തു​ന്ന​താ​യാ​ണ് എ​ക്‌​സൈ​സ് ഇ​ന്റ​ലി​ജ​ന്‍സി​ന് ല​ഭ്യ​മാ​യ വി​വ​രം. ഇ​തു​പ്ര​കാ​രം ആ​ര്യ​മ്പാ​വ് കെ.​ടി.​ഡി.​സി​ക്ക് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് 53 ലി​റ്റ​ര്‍ മ​ദ്യം പി​ടി​കൂ​ടി​യ​ത്.

എ​ക്‌​സൈ​സ് വാ​ഹ​നം ക​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​ക​ളി​ലൊ​രാ​ളെ പി​ന്തു​ട​ര്‍ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ക്‌​സൈ​സ് അ​റി​യി​ച്ചു.

വാ​ഹ​ന​ത്തി​ന്റെ പി​ന്‍സീ​റ്റി​ലും ഡി​ക്കി​യി​ലു​മാ​യി ചാ​ക്കു​ക​ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

മ​ണ്ണാ​ര്‍ക്കാ​ട് സ്വ​ദേ​ശി​യാ​യ ഏ​ജ​ന്റ് മു​ഖേ​ന​യാ​ണ് അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് മ​ദ്യം ക​ട​ത്തു​ന്ന​തെ​ന്ന് സൂ​ച​ന ല​ഭി​ച്ച​താ​യും എ​ക്‌​സൈ​സ് സം​ഘം അ​റി​യി​ച്ചു.

അ​സി​സ്റ്റ​ന്റ് എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം. ​മ​നോ​ജ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ ഇ. ​ഹം​സ, കൃ​ഷ്ണ​ദാ​സ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ സി.​കെ. അ​ശ്വ​ന്ത്, പി. ​അ​ലി അ​ഷ്‌​ക​ര്‍, സി.​എം. പി​ന്റു, എ​ന്‍.​എ​സ്. വി​വേ​ക്, സി​വി​ല്‍ എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍ വി. ​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/251851/three-people-including-native-vadakara-arrested-106-liquor-bottles-their-car)